അജ്മല്‍ കസബ് മൊഴി മാറ്റി – പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചു എന്ന് ആരോപണം

December 18th, 2009

ajmal-kasabമുംബൈ ഭീകര ആക്രമണത്തില്‍ പിടിയിലായ ഒരേ ഒരു ഭീകരനായ അജ്മല്‍ കസബ് കോടതിയില്‍ മൊഴി മാറ്റി പറഞ്ഞു. മുന്‍പ് കുറ്റം സമ്മതിച്ചത് പോലീസിന്റെ മര്‍ദ്ദനം കാരണമായിരുന്നു. താന്‍ അന്ന് ഛത്രപതി ശിവാജി ടെര്‍മിനസില്‍ ഉണ്ടായിരുന്നില്ല. താന്‍ ആരെയും വെടി വെച്ചുമില്ല. എല്ലാം പോലീസ് തന്നെ മര്‍ദ്ദിച്ച് അവശനാക്കി സമ്മതിപ്പി ക്കുകയായിരുന്നു എന്നും അജ്മല്‍ കോടതിയെ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മധു കോഡയെ അറസ്റ്റ് ചെയ്തു

November 30th, 2009

madhu-kodaമുന്‍ ജാര്‍ഖണ്ഡ് മുഖ്യ മന്ത്രി മധു കോഡയെ സംസ്ഥാന വിജിലന്‍സ് ബ്യൂറോ അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ടു നല്‍കിയ രണ്ടാമത്തെ അറിയിപ്പും കോഡ അവഗണിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കോഡയെ ചോദ്യം ചെയ്യാനായി ഡല്‍ഹിയിലേക്ക് കൊണ്ടു പോകും.
 
4000 കോടി രൂപയുടെ വെട്ടിപ്പു നടത്തിയ കേസ് ആദായ വകുപ്പും എന്‍ഫോഴ്‌സ് മെന്റ് വകുപ്പും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അന്വേഷണത്തിനിടെ കോഡയ്ക്ക് ചില ബോളിവുഡ് സിനിമാ നടികളുമായി ബന്ധം ഉണ്ടെന്ന് തെളിഞ്ഞിരുന്നു. 40 ലക്ഷം രൂപ വരെ ഇയാള്‍ സിനിമാ നടികള്‍ക്ക് നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് അന്വേഷണം ബോളി വുഡിലേക്കും വ്യാപിപ്പിക്കുകയുണ്ടായി.
 
വെള്ളിയാഴ്‌ച്ച നല്‍കിയ രണ്ടാമത്തെ സമന്‍സ് കോഡ അവഗണിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ കോഡയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനി ക്കുകയായിരുന്നു.
 
താന്‍ തെരഞ്ഞെടുപ്പ് പ്രചാരണ ത്തിന്റെ തിരക്കിലായതിനാല്‍ തനിക്ക് ഡിസംബര്‍ 18 കഴിഞ്ഞേ വിജിലന്‍സിനു മുന്‍പില്‍ ഹാജരാകാന്‍ കഴിയൂ എന്നാണ് കോഡ അറിയിച്ചിരുന്നത്.
 
നവംബര്‍ 11, 15, 19 തിയതികളില്‍ എന്‍ഫോഴ്‌സ്മെന്റ് വകുപ്പ് കോഡയെ വിളിപ്പിച്ചിരുന്നുവെങ്കിലും കോഡ ഹാജരായിരുന്നില്ല.
 


Madhu Koda arrested


 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

എഡിറ്ററുടെ അറസ്റ്റ് മാധ്യമങ്ങള്‍ക്ക് ഭീഷണി

October 30th, 2009

മധുര : കേന്ദ്ര മന്ത്രി അഴഗിരിയെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന് പോലീസ് പിടിച്ച “നവീന നെത്രിക്കന്‍” എഡിറ്റര്‍ എ. എസ്. മണിയെ ഉടന്‍ വിട്ടയക്കണം എന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്‍ഡ്യ ആവശ്യപ്പെട്ടു. മാനനഷ്ട കേസ് ചുമത്തി എഡിറ്ററെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണ്. മാനനഷ്ട പരാതികളിന്മേല്‍ മാധ്യമ പ്രവര്‍ത്തകരെ കുറ്റക്കാരാക്കി അറസ്റ്റ് ചെയ്യുന്നതും തടവില്‍ ഇടുന്നതും മാധ്യമങ്ങളെ ഭീഷണി പ്പെടുത്താനും പത്ര സ്വാതന്ത്ര്യത്തെ ഹനിക്കാനും ഉള്ള ശ്രമമാണ് എന്നാണ് തങ്ങളുടെ നിലപാട് എന്നും ഗില്‍ഡ് വ്യക്തമാക്കി. ഈ നിയമം ബ്രിട്ടീഷ് രാജിന്റെ ബാക്കി പത്രമാണ്. അപകീര്‍ത്തി കുറ്റം ചുമത്തി പത്രക്കാരെ തടവിലിടാനും പത്ര സ്ഥാപനങ്ങളെ അടിച്ചമര്‍ത്താനും വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപയോഗിച്ച ഈ കിരാത നിയമം ഇന്ത്യന്‍ നിയമാവലിയില്‍ നിന്നും നീക്കം ചെയ്യണമെന്നും ഗില്‍ഡ് ആവശ്യപ്പെട്ടു.
 


Editor’s arrest intimidation of media says Editors Guild of India


 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഭയയുടെ കല്‌ത്ത് നശ്‌ക്കിയത് ആര്?

September 15th, 2009

sister-sefiസി.ബി.ഐ. അന്വേഷിച്ച സിസ്റ്റര്‍ അഭയ വധ ക്കേസിലെ പ്രതികളായ സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പുതൃക്കയില്‍ എന്നിവരെ ബാംഗ്ലൂരില്‍ വെച്ച് നാര്‍കോ അനാലിസിസിന് വിധേയമാക്കിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ കേരളത്തിലെ മാധ്യമങ്ങള്‍ പുറത്തു വിട്ടു. ഈ വീഡിയോ സി.ഡി. കോടതിയില്‍ ഹാജരാക്കിയ വേളയില്‍ അതിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. അതിന്റെ ഒറിജിനല്‍ രൂപമാണ് ഇന്നലെ ടെലിവിഷന്‍ ചാനലുകള്‍ കേരള ജനതയ്ക്ക് മുന്‍പാകെ പ്രദര്‍ശിപ്പിച്ചത്. ഈ വീഡിയോ ആരോ മാധ്യമ ഓഫീസുകളില്‍ എത്തിച്ചു കൊടുക്കുകയായിരുന്നു. ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, കൈരളി ടിവി. എന്നിങ്ങനെ ഒട്ടു മിക്ക ചാനലുകളും ഈ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ പിന്നീട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ അഭ്യര്‍ത്ഥന മാനിച്ച് ചാനലുകള്‍ ഈ പ്രക്ഷേപണം നിര്‍ത്തി വെച്ചു. കോടതിയുടെ പരിഗണനയില്‍ ഉള്ള കേസിനെ പ്രക്ഷേപണം ബാധിക്കും എന്ന കാരണത്താലാണ് പ്രക്ഷേപണം നിര്‍ത്തി വെയ്ക്കാന്‍ മജിസ്ട്രേട്ട് ആവശ്യപ്പെട്ടത്.
 
മയക്കു മരുന്ന് കുത്തി വെച്ച് മനസ്സിനെ തളര്‍ത്തി ചോദ്യം ചെയ്യുന്ന വേളയില്‍ മുന്‍ കരുതലോടെ സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും സത്യം വെളിപ്പെടുകയും ചെയ്യും എന്നതാണ് നാര്‍കോ അനാലിസിസിന്റെ തത്വം. എന്നാല്‍ ചോദ്യം ചോദിക്കുന്ന ആളുടെ വൈദഗ്ദ്ധ്യം ഇതിന് ഒരു പ്രധാന ഘടകമാണ്. പ്രതിയെ ഉത്തരങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിയ്ക്കുന്നത് ശരിയായ നടപടിയല്ല.
 
മലയാളികളായ പ്രതികളോട് ചോദ്യങ്ങള്‍ ചോദിച്ച സ്ത്രീ ശബ്ദത്തിന്റെ ഉടമയ്ക്ക് മലയാളം നന്നായി വശമില്ലായിരുന്നു. പല ചോദ്യങ്ങളും പ്രതികള്‍ക്ക് മനസ്സിലായില്ലെന്ന് വ്യക്തം. സിസ്റ്റര്‍ അഭയാനെ തട്ടിയത് ആരാ? (അടിച്ചത് എന്നാണ് ഉദ്ദേശിച്ചത്) എന്തിനാ തട്ടിയത് അവരെ? എവിടെവിടെ തട്ടിയിട്ടുണ്ടായിരുന്നു? കല്‍ത്ത് ആരെങ്കിലും നശ്‌ക്കിയോ? അഭയാന്റെ കല്‍ത്ത് നിങ്ങള്‍ നശ്‌ക്കിയോ? (കഴുത്ത് ഞെരുക്കിയോ എന്നാണ് ചോദ്യം)
 
ഇതൊന്നും മനസ്സിലാവാതെ പ്രതികള്‍ മുക്കിയും മൂളിയും മറുപടി പറയുവാനാവാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു.
 
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍; സിംഗപ്പൂരിലേക്ക് കടക്കാന്‍ ശ്രമം

August 30th, 2009

omprakash-rajeshകുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍ ഉള്ളതായി സൂചന. പോലീസ് ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിലാണ് ഇവര്‍ ദുബായിലേക്ക് കടന്നത്. മലയാളത്തിലെ ഒരു പ്രമുഖ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
 
മുത്തുറ്റ് പോള്‍ വധവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍ എത്തിയതായാണ് സൂചന. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇവര്‍ ദുബായില്‍ ഉണ്ടെന്നറിയുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള ദേര ദുബായിലെ ഒരു ഹോട്ടലിലാണ് ഇവര്‍ തങ്ങുന്നത്. പത്രങ്ങളിലും ടിവി ചാനലുകളിലും തുടര്‍ച്ചയായി ഇവരുടെ ഫോട്ടോകളും വിഷ്വലുകളും കാണിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ തിരിച്ചറിയാ തിരിക്കാനായി ഇവര്‍ പകല്‍ സമയങ്ങളില്‍ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാറില്ല. ഭക്ഷണം മുറിയില്‍ എത്തിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. ചില രാത്രികളില്‍ ബര്‍ദുബായിലെ ചില ബാറുകളില്‍ ഇരുവരും സന്ദര്‍ശനം നടത്താറുണ്ടെന്നും അറിയുന്നു.
 
അതേ സമയം ഏത് വിമാനത്താവളം വഴിയാണ് ഇവര്‍ ദുബായില്‍ എത്തിയതെന്നത് വ്യക്തമല്ല. ഓം പ്രകാശിന് യു.എ.ഇ. റസിഡന്‍റ് വിസ ഉണ്ടെന്നാണ് അറിയുന്നത്. പുത്തന്‍പാലം രാജേഷും ഓംപ്രകാശും നേരത്തെ ദുബായില്‍ ഉണ്ടായിരുന്നു. ഈയിടെയാണ് രണ്ട് പേരും കേരളത്തിലേക്ക് പോയത്. പിന്നീട് മുത്തൂറ്റ് പോള്‍ വധവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതമായ ഒളിത്താവളം എന്ന നിലയ്ക്കാണ് ഇവര്‍ ദുബായില്‍ എത്തിയത്.
 
തിരൂവോണത്തിന് മുമ്പ് കീഴടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ സിംഗപ്പൂരിലേക്ക് കടക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

19 of 2310181920»|

« Previous Page« Previous « ചന്ദ്രയാന്‍ നഷ്‌ട്ടപ്പെട്ടു
Next »Next Page » ദൃശ്യം ‌@‌ അനന്തപുരി »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine