റാണ അയൂബിനെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി

June 20th, 2017

rana-ayoob

ന്യൂഡല്‍ഹി : എന്‍. ഡി. എ യുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി കോവിന്ദിനെ വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ച് പ്രമുഖ പത്രപ്രവര്‍ത്തക റാണ അയൂബിനെതിരെ കെസെടുക്കണമെന്ന് ബി ജെ പി പാര്‍ട്ടി വക്താവ് നുപുര്‍ ശര്‍മ്മ.

കോവിന്ദിനെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതുമായ പോസ്റ്റാണ് ട്വിറ്ററിലൂടെ റാണ പങ്കുവെച്ചതെന്നാണ് നുപുറിന്റെ പരാതിയില്‍ പറയുന്നത്. പ്രതിഭാ പാട്ടീലിനെക്കാള്‍ മോശം സ്ഥാനാര്‍ഥിയാണ് രാംനാഥ് കോവിന്ദ് എന്നാണ് റാണയുടെ പോസ്റ്റ്. പട്ടികജാതിക്കാരോടുള്ള മനോഭാവമാണ് റാണയുടെ പോസ്റ്റിലൂടെ വ്യക്തമാകുന്നെതെന്ന് ബി ജെ പി കുറ്റപ്പെടുത്തി.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മതസൗഹാര്‍ദ്ദം ഇന്ത്യക്ക് അഭിമാനമെന്ന് പ്രധാനമന്ത്രി

May 28th, 2017

modi-epathram

ന്യൂഡല്‍ഹി : എല്ലാ മതവിശ്വാസികളും സ്വാതന്ത്ര്യത്തോടെയും ബഹുമാനത്തോടെയും വസിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മതസൗഹാര്‍ദ്ദം ഇന്ത്യക്ക് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. റമസാന്‍ മാസത്തില്‍ എല്ലാവര്‍ക്കും ആശംസ നേരുകയായിരുന്നു അദ്ദേഹം.

തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മീന്‍കീബാത്തിലൂടെ രാജ്യത്തോടു സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യയുടെ മതേതരത്വത്തിന്റെയും വൈവിധ്യത്തിന്റെയും പേരില്‍ നമ്മള്‍ അഭിമാനം കൊള്ളണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

കശ്മീര്‍ പ്രശ്‌നം എന്നെന്നേക്കുമായി പരി ഹരിക്കും : ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്

May 21st, 2017

central-minister-rajnath-singh-ePathram
ന്യൂഡൽഹി : കശ്മീര്‍ പ്രശ്‌ന ത്തിന്ന് കേന്ദ്ര സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണും എന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. സിക്കി മിൽ ഒരു പൊതു റാലി യിൽ സംസാരി ക്കുക യായിരുന്നു അദ്ദേഹം. കശ്മീരും അവിടെയുള്ള ജന ങ്ങളും സംസ്കാരവും ഇന്ത്യ യുടേ താണ്. കശ്മീരില്‍ നിരന്തരം പ്രശ്‌ന ങ്ങളു ണ്ടാക്കി ഇന്ത്യ യെ അസ്ഥിര പ്പെടു ത്തുവാ നാണ് പാകി സ്ഥാന്‍ ശ്രമി ക്കുന്നത് എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. കശ്മീര്‍ വിഷയത്തില്‍ പരി ഹാരം കാണും എന്ന് പറഞ്ഞു എങ്കിലും ഏതു വിധ മുള്ള പരിഹാര മാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചി ക്കുന്നത് എന്ന് അദ്ദേഹം വ്യക്ത മാക്കി യിട്ടില്ല.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തെരെഞ്ഞെടുപ്പ് പരാജയം : അജയ് മാക്കന്‍ രാജിവെച്ചു

April 26th, 2017

ajay maken

ന്യൂഡല്‍ഹി : നഗരസഭ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡല്‍ഹി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ അജയ് മാക്കന്‍ രാജിവെച്ചു.അടുത്ത ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ ഒരു സ്ഥാനവും വഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയില്‍ ആകെയുള്ള 270 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ 183 സ്ഥലത്തും ബി.ജെ.പി വിജയം നേടി. നഗരസഭ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് തിരിച്ചു വന്നെങ്കിലും ഇതിലും മികച്ച വിജയം പ്രതീക്ഷിച്ചിരുന്നതായി അജയ് മാക്കന്‍ പറഞ്ഞു. ആം ആദ്മിക്ക് ശേഷം മൂന്നാം സ്ഥാനം നേടാനേ കോണ്‍ഗ്രസ്സിനു കഴിഞ്ഞുള്ളൂ. ഡല്‍ഹിയില്‍ തെരെഞ്ഞെടുപ്പ് നടന്ന 3 നഗരസഭകളിലും ബിജെപി ഹാട്രിക്ക് വിജയം നേടി.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആധാര്‍ യുപിഎ സര്‍ക്കാറിന്റെ മഹത്തായ പദ്ധതി : മോദി സര്‍ക്കാര്‍

March 30th, 2017

arun_epathram

ന്യൂഡല്‍ഹി : ആധാര്‍ കഴിഞ്ഞ യുപിഎ സര്‍ക്കാറിന്റെ മഹത്തായ പദ്ധതിയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാജ്യസഭയില്‍ ധനബില്‍ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് ആധാര്‍ യുപിഎ സര്‍ക്കാറിന്റെ സംഭാവനയാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞത്. നികുതി വെട്ടിപ്പു തടയുന്നതിനും സബ്സിഡി ആവശ്യങ്ങള്‍ ലഭ്യമാക്കുന്നതിനും ആധാര്‍ നിര്‍ബന്ധിതമാക്കിയതുവഴി അതിനെ വികസിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ ഈ പദ്ധതിയെ അംഗീകരിക്കുകയും അതിനെ വീണ്ടും വികസിപ്പിക്കുകയും ചെയ്യുമെന്നും ധനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. നമ്മളില്‍ ചിലര്‍ക്ക് ഇതിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഉണ്ടായ സംശയങ്ങള്‍ക്കുള്ള മറുപടിയെല്ലാം ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം നടന്ന ആധാര്‍ യോഗത്തില്‍ ലഭിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വോട്ടർ കാർഡും പാൻ കാർഡും ഇല്ലാതാവും : കേന്ദ്ര ധന മന്ത്രി അരുൺ ജെയ്റ്റ്ലി
Next »Next Page » ജമ്മു-ശ്രീനഗര്‍ തുരങ്കപാത ഇന്നു തുറക്കും »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine