വിദേശ നിക്ഷേപം : വ്യാപാരികള്‍ പണിമുടക്കി

December 1st, 2011

hartaal-epathram

ന്യൂഡല്‍ഹി : ചില്ലറ വ്യാപാര രംഗത്ത്‌ വിദേശ നിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും വ്യാപാരികള്‍ കട അടച്ചു അഖിലേന്ത്യാ ബന്ദ് ആചരിച്ചു. തലസ്ഥാന നഗരിയില്‍ ഇരുപതോളം ഇടങ്ങളില്‍ പ്രധാന മന്ത്രി മന്മോഹന്‍ സിങ്ങിന്റെയും മുഖ്യ മന്ത്രി ഷീലാ ദീക്ഷിത്തിന്റെയും കോലങ്ങള്‍ കത്തിച്ചും പ്രകടനങ്ങള്‍ സംഘടിപ്പിച്ചും പ്രതിഷേധം പ്രകടിപ്പിച്ചു. രാജ്യമെമ്പാടുമുള്ള അഞ്ചു കോടിയില്‍ അധികം വരുന്ന ചെറുകിട വ്യാപാരികള്‍ ഇന്നത്തെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു എന്ന് വ്യാപാരി സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

ബഹുരാഷ്ട്ര കമ്പനികള്‍ക്ക്‌ ഗുണകരമായ ഈ നയം രാജ്യത്തെ ചെറുകിട വ്യാപാരികളുടെ അന്ത്യം കുറിക്കാന്‍ കാരണമാവും. രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയില്‍ സാരമായ പങ്കു വഹിക്കുന്ന ഈ രംഗത്ത്‌ വിദേശ നിക്ഷേപത്തിന്റെ ആവശ്യമില്ല. വര്‍ദ്ധിച്ച മൂലധന ശക്തിയുള്ള ബഹുരാഷ്ട്ര വ്യാപാരികള്‍ രംഗത്തെത്തിയാല്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഇവരുടെ കൈകളിലാവാന്‍ അധിക നാള്‍ വേണ്ടി വരില്ല. ഇതോടെ ചെറുകിട വ്യാപാരികളുടെ നാശം ആരംഭിക്കുകയും ചെയ്യും എന്നും വ്യാപാരി സംഘടനകള്‍ ചൂണ്ടിക്കാട്ടി.

വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ നല്‍കുന്ന സൂചന ഉള്‍ക്കൊണ്ട് ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം എന്ന് അണ്ണാ ഹസാരെ പ്രതികരിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശരത് പവാറിന്റെ ചെകിട്ടത്തടിച്ചയാള്‍ തിഹാര്‍ ജയിലില്‍

November 26th, 2011

sharad-pawar-slap-epathram

ന്യൂഡല്‍ഹി : കേന്ദ്ര കൃഷി മന്ത്രി ശരത് പവാറിനെ ചെകിട്ടത്തടിച്ച കേസില്‍ ഹര്‍വീന്ദര്‍ സിങ്ങിനെ കോടതി റിമാന്റ് ചെയ്തു. പാട്യാല ഹൌസ് മെട്രോപോളിറ്റന്‍ കോടതിയാണ് ഹര്‍വീന്ദറിനെ റിമാന്റ് ചെയ്തു പതിനാലു ദിവസത്തേക്ക് തിഹാര്‍ ജയിലിലേക്ക് അയച്ചത്. പൊതു പ്രവര്‍ത്തകനെ ആക്രമിക്കുന്നതടക്കം വിവിധ കുറ്റങ്ങളാണ് ഹര്‍വീന്ദറിനു മേല്‍ ചാര്‍ത്തിയിട്ടുള്ളത്. കോടതിയില്‍ വച്ച് ഹര്‍വീന്ദര്‍ സ്വാതന്ത്ര സമരത്തിനിടയില്‍ രാജ്യത്തിനായി ജീവന്‍ ബലി നല്‍കിയ ഭഗത്‌ സിങ്ങ്, രാജ് ഗുരു തുടങ്ങിയവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് മുദ്രാവാക്യങ്ങള്‍ മുഴക്കി.

കോടതിയില്‍ നിന്നും പുറത്തു കൊണ്ടു വരുമ്പോള്‍ ഹര്‍വീന്ദറിനെ ആക്രമിക്കുവാന്‍ ശ്രമിച്ച എന്‍. സി. പി. പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഇത് കോടതി പരിസരത്ത് സംഘര്‍ഷത്തിന് ഇടയാക്കി. രാഷ്ടീയ നേതൃത്വങ്ങള്‍ ശരത് പവാറിനു നേരെ ഉണ്ടായ അക്രമത്തെ അപലപിക്കുമ്പോളും ഹര്‍വീന്ദര്‍ നടത്തിയ പ്രതിഷേധത്തിനു അനുകൂലമായ പ്രതികരണമാണ് കേന്ദ്ര ഗവണ്മെന്റിന്റെ വികലമായ നയങ്ങളുടെ ഫലമായി ജീവിതം ദുസ്സഹമായ കര്‍ഷകരും സാധാരണക്കാരും ഉള്‍പ്പെടെ ഉള്ളവരില്‍ നിന്നും ഉയരുന്നത്. ടെലികോം ഉള്‍പ്പെടെ വിവിധ അഴിമതി ക്കേസുകളില്‍ കുറ്റാരോപിതരായ രണ്ടു നേതാക്കന്മാര്‍ക്ക് നേരെയും നേരത്തെ ഹര്‍വീന്ദര്‍ കയ്യേറ്റം ചെയ്യുവാന്‍ ശ്രമിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മായാവതി എല്ലാം മുടിക്കുന്ന ആന: രാഹുല്‍ ഗാന്ധി

November 26th, 2011

rahul-gandhi-epathram

സിദ്ധാര്‍ഥ് നഗര്‍: ഉത്തര്‍പ്രദേശിലെ പാവപ്പെട്ട ജനങ്ങള്‍ക്ക്‌ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ലഖ്നൌവിലുള്ള ഒരാന ഈ ഫണ്ട് മുഴുവന്‍ തിന്നു തീര്‍ക്കുകയാണെന്ന് യു. പി. മുഖ്യമന്ത്രി മായാവതിക്കെതിരെ എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം നടത്തി. ബി. എസ്. പി. യുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് ആന. ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പൊതു പരിപാടിയിലാണ് രാഹുല്‍ ഗാന്ധി മായാവതിക്കെതിരെ വിമര്‍ശനം നടത്തിയത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മായാവതി ഉത്തര്‍പ്രദേശ്‌ വിഭജിക്കാന്‍ ഒരുങ്ങുന്നു

November 16th, 2011

mayawati-epathram

ന്യൂഡല്‍ഹി : സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ അടുക്കുന്ന വേളയില്‍ വന്‍ ജനപിന്തുണ ലഭിക്കുന്ന ഒരു നീക്കവുമായി മായാവതി രംഗത്തെത്തി. ഉത്തര്‍പ്രദേശ്‌ സംസ്ഥാനത്തെ നാലായി വിഭജിക്കാനുള്ള തീരുമാനം തന്റെ മന്ത്രിസഭാ അംഗീകരിച്ചു എന്നാണ് മായാവതി പ്രഖ്യാപിച്ചത്‌. സംസ്ഥാനം വിഭജിച്ചു നാല് ചെറു സംസ്ഥാനങ്ങളാക്കും. പശ്ചിം പ്രദേശ്‌, അവധ് പ്രദേശ്‌, പൂര്‍വാഞ്ചല്‍, ബുണ്ടേല്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പുതുതായി രൂപം കൊള്ളുക. ചെറിയ സംസ്ഥാനങ്ങള്‍ ആവുന്നതോടെ വികസന കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധ പതിപ്പിക്കാനാവും എന്ന് മായാവതി പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അണ്ണാ ഹസാരെ മൌനവ്രതം അവസാനിപ്പിച്ചു

November 4th, 2011

anna-hazare-epathram

ന്യൂഡല്‍ഹി : അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ ഒക്ടോബര്‍ 16 മുതല്‍ പാലിച്ചു വരുന്ന മൌനവ്രതം അവസാനിപ്പിച്ചു. ഇന്ന് പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്‍പില്‍ ലോക്പാല്‍ ബില്ലിനെ കുറിച്ച് സംസാരിക്കുന്ന സാഹചര്യത്തിലാണ് മണിക്കൂറുകള്‍ക്ക് മുന്‍പ്‌ അദ്ദേഹം താന്‍ അനുഷ്ടിച്ചു വന്ന മൌനവ്രതം അവസാനിപ്പിച്ചത്. പാര്‍ലമെന്റ് ശൈത്യ കാല സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ പാസ്സാക്കിയില്ലെങ്കില്‍ വീണ്ടും നിരാഹാര സമരം തുടങ്ങും എന്ന് ഹസാരെ പ്രഖ്യാപിച്ചിട്ടുണ്ട്. മൌനവ്രതം പാലിച്ചു വന്ന നാളുകളില്‍ തന്റെ ബ്ലോഗ്‌ വഴിയാണ് അദ്ദേഹം അനുയായികളോട് സംവദിച്ചു വന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇറോം ശര്‍മിളയുടെ നിരാഹാരം പന്ത്രണ്ടാം വര്‍ഷത്തിലേക്ക്
Next »Next Page » പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു »



  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine