മോഡിക്കെതിരെ മൊഴി നല്‍കിയ ഉദ്യോഗസ്ഥനെ അറസ്റ്റ്‌ ചെയ്തു

October 1st, 2011

sanjeev-bhatt-epathram

അഹമ്മദാബാദ് : ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മൊഴി നല്‍കാന്‍ ചങ്കൂറ്റം കാണിച്ച ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് നെ മറ്റൊരു കുറ്റം ചുമത്തി ഗുജറാത്ത്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കീഴുദ്യോഗസ്ഥനെ ഔദ്യോഗിക പദവി ഉപയോഗിച്ച് സ്വാധീനം ചെലുത്തി തന്റെ മൊഴിക്ക് പിന്തുണ നല്‍കാന്‍ നിര്‍ബന്ധിച്ചു എന്നാണ് ഇദ്ദേഹത്തിനെതിരെ ചാര്‍ത്തിയ കുറ്റം. 2002ലെ ഗുജറാത്ത്‌ വര്‍ഗ്ഗീയ കലാപ വേളയില്‍ മുസ്ലിം സമുദായത്തെ അടിച്ചൊതുക്കാന്‍ ഹിന്ദു സമുദായാംഗങ്ങളെ അനുവദിക്കുമാറ് പോലീസ്‌ നിഷ്ക്രിയത്വം പാലിക്കണമെന്ന് പോലീസ്‌ ഉദ്യോഗസ്ഥരുടെ ഒരു യോഗത്തില്‍ അന്നത്തെ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി നിര്‍ദ്ദേശം നല്‍കി എന്ന് സഞ്ജീവ് ഭട്ട് സുപ്രീം കോടതിക്ക് മുന്‍പാകെ സത്യവാങ്മൂലം നല്‍കിയിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗ്രാമവാസികളെ തല്ലി ഒതുക്കണമെന്ന് ആഭ്യന്തര മന്ത്രി

September 29th, 2011

shanti-dhariwal-epathram

ജെയ്പൂര്‍ : പോലീസിനെ പ്രതിരോധിക്കുകയും ആക്രമിക്കുകയും ചെയ്ത ഗ്രാമ വാസികളെ വെറുതെ വിടരുത് എന്ന് നിര്‍ദ്ദേശം നല്‍കിയ രാജസ്ഥാന്‍ ആഭ്യന്തര മന്ത്രിയുടെ പ്രസംഗം വിവാദമായി. പോലീസുകാരുടെ സംഘടനയുടെ സമ്മേളനത്തിലാണ് മന്ത്രി ഏറെ കയ്യടി നേടിയ ഈ പ്രസ്താവന ഇറക്കിയത്.

പോലീസുകാരെ ഗ്രാമവാസികള്‍ തല്ലിയാല്‍ കൂടുതല്‍ ഒന്നും ചിന്തിക്കാതെ ട്രക്കുകള്‍ നിറയെ പോലീസുകാരുമായി ചെന്ന് ഗ്രാമം വളയണം എന്ന് മന്ത്രി പറയുന്നു. എന്നിട്ട് ഗ്രാമവാസികളെ അടിച്ച് ഒതുക്കുക. ഇതിനിടയില്‍ ചിലപ്പോള്‍ നിരപരാധികള്‍ക്കും തല്ല് കിട്ടിയെന്നിരിക്കും. അതൊന്നും നിങ്ങള്‍ കാര്യമാക്കണ്ട. തല്ലി ചതയ്ക്കുക. അതാണ്‌ നിങ്ങള്‍ ചെയ്യേണ്ടത് എന്നാണ് മന്ത്രി പോലീസുകാരുടെ നീണ്ട കരഘോഷത്തിന്റെ അകമ്പടിയോടെ പ്രസംഗിച്ചത്‌.

ഭരത്പൂര്‍ കലാപത്തെ തുടര്‍ന്ന് പോലീസ്‌ മുസ്ലിം സമുദായത്തിന് നേരെ നടത്തിയ വെടിവെയ്പ്പ് വന്‍ വിവാദത്തിലായ സാഹചര്യത്തിലാണ് ഇപ്പോള്‍ പോലീസുകാര്‍ക്ക്‌ എന്തും ചെയ്യുവാനുള്ള പോലീസ്‌ മന്ത്രിയുടെ ആഹ്വാനം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിംഗൂര്‍ : ടാറ്റയ്ക്ക് തിരിച്ചടി

September 28th, 2011

mamata-banerjee-singur-epathram

കൊല്‍ക്കത്ത : സിംഗൂര്‍ ഭൂ പരിഷ്ക്കരണ നിയമത്തിന് എതിരെ നടത്തിയ നിയമ യുദ്ധത്തില്‍ കല്‍ക്കട്ട ഹൈക്കോടതിയുടെ വിധി ടാറ്റയ്ക്ക് തിരിച്ചടിയായി. മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ പാസാക്കിയ നിയമം ഭരണഘടനാ പരവും നിയമ സാധുത ഉള്ളതുമാണ് എന്നാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി വ്യക്തമാക്കിയത്‌. ഈ ബില്‍ പ്രകാരം ടാറ്റയുടെ 997 ഏക്കര്‍ ഭൂമി സര്‍ക്കാരിന് കമ്പനിയില്‍ നിന്നും തിരികെ പിടിച്ചെടുക്കുവാനും കര്‍ഷകര്‍ക്ക്‌ തിരികെ നല്‍കാനും കഴിയും.

ഒരു കാലയളവ്‌ കഴിഞ്ഞും ഉപയോഗിക്കാതെ ഇടുന്ന ഭൂമി വ്യവസായങ്ങളില്‍ നിന്നും തിരികെ സര്‍ക്കാരിന് പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്നതാണ് സിംഗൂര്‍ ഭൂ പരിഷ്കരണ നിയമം.

ഹൈക്കോടതി വിധിയ്ക്ക് എതിരെ ടാറ്റ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

2 ജി സ്പെക്ട്രം : മന്‍മോഹന്‍ സിങ്ങിന് എല്ലാം അറിയാമായിരുന്നു എന്ന് ബി.ജെ.പി.

September 25th, 2011

raja and pm-epathram

ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം അഴിമതി നടന്ന സാഹചര്യങ്ങള്‍ പ്രധാന മന്ത്രി മന്മോഹന്‍ സിംഗിന്റെ പൂര്‍ണ്ണ അറിവോടെയാണ് നടന്നത് എന്ന് ഭാരതീയ ജനതാ പാര്‍ട്ടി പുറത്തിറക്കിയ ലഘുലേഖയില്‍ വ്യക്തമാക്കി. അഴിമതിയുടെ വിവിധ ഘട്ടങ്ങളില്‍ നേരത്തെ നിശ്ചയിച്ച നടപടി ക്രമങ്ങളില്‍ നിന്നും വ്യതിചലിക്കുന്ന വേളകളില്‍ എല്ലാം തന്നെ ഇപ്പോള്‍ പിടിയില്‍ ആയ മുന്‍ മന്ത്രി എ. രാജ പ്രധാന മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു എന്ന് രാജ സിങ്ങിന് എഴുതിയ കാതുകള്‍ പരാമര്‍ശിച്ച് ലഘുലേഖയില്‍ ചൂണ്ടിക്കാട്ടുന്നു. മാക്സിസ് കമ്പനിക്ക് ഇന്ത്യന്‍ ടെലികോം രംഗത്തേയ്ക്ക് കടന്നു വരുവാനുള്ള സാഹചര്യം ഒരുക്കാനായി രാജയെയും അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ദയാനിധി മാരനെയും മന്മോഹന്‍ സിംഗ് അനുവദിക്കുകയായിരുന്നു. “2ജി സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിയുടെ പങ്ക് പുറത്തായി” എന്ന പേരില്‍ ബി.ജെ.പി. പ്രസിദ്ധപ്പെടുത്തിയ ലഘുലേഖയിലാണ് ഈ കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാലേഗാവ്‌ സ്ഫോടനം : സാധ്വിക്ക് ജാമ്യം നല്‍കിയില്ല

September 23rd, 2011

sadhvi-pragya-singh-epathram

ന്യൂഡല്‍ഹി : 2008ലെ മാലേഗാവ്‌ സ്ഫോടന കേസില്‍ പിടിയിലായ ഹിന്ദു സന്യാസിനി സാധ്വി പ്രഗ്യാ സിംഗിന് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. ഇവരെ ഭീകര വിരുദ്ധ സ്ക്വാഡ്‌ പീഡിപ്പിച്ചു എന്ന് ഇവരുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. 2008 ഒക്ടോബറില്‍ ആണ് ഇവര്‍ പോലീസ്‌ പിടിയില്‍ ആയത്. മഹാരാഷ്ട്രാ സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമമനുസരിച്ചാണ് ഇവരെ അറസ്റ്റ്‌ ചെയ്തത്. 2008 സെപ്റ്റംബര്‍ 29 ന് നടന്ന മാലേഗാവ്‌ സ്ഫോടനത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ആദ്യമൊക്കെ സാധ്വി പ്രഗ്യാ സിങ് ഠാക്കുറിനെ അനുകൂലിച്ച ആര്‍. എസ്. എസ്. പിന്നീട് മൌനം പാലിക്കുകയാണ് ഉണ്ടായത്‌. തീവ്രവാദികളെ സംരക്ഷിക്കുകയോ അനുകൂലിക്കുകയോ ചെയ്യേണ്ട എന്ന തീരുമാനത്തില്‍ ആര്‍. എസ്. എസ്. നേതൃത്വം എത്തുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ ഇത് സംബന്ധിച്ച് മൌനം പാലിക്കും എന്ന് എല്‍. കെ. അദ്വാനിയും രാജ് നാഥ് സിംഗും വ്യക്തമാക്കിയിരുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ജനം ആര്‍. എസ്. എസിനെ ബന്ധപ്പെടുത്തുന്നത് സംഘടനയ്ക്ക് ദോഷം ചെയ്യും എന്ന തിരിച്ചറിവാണ് ഈ മാറ്റത്തിന് കാരണം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലക്ഷ്മണ രേഖ മറികടക്കരുത്‌ എന്ന് സുപ്രീംകോടതിക്ക് സര്‍ക്കാരിന്റെ താക്കീത്‌
Next »Next Page » ടൈഗര്‍ പട്ടോഡിക്ക് ആദരാഞ്ജലികള്‍ »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine