പെട്രോളിയം കുംഭകോണം കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

June 15th, 2011

petroleum-epathram

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും  സി.എ.ജിയുടെ റിപ്പോര്‍ട്ട്.  സ്വകാര്യ എണ്ണക്കമ്പനികളുടെ പര്യവേക്ഷണച്ചെലവ്‌ പെരുപ്പിച്ചുകാട്ടി, കേന്ദ്ര സര്‍ക്കാരിനു ലഭിക്കേണ്ടിയിരുന്ന ഭീമമായ തുക റിലയന്‍സും മറ്റു രണ്ടു കമ്പനികളും തട്ടിയെടുക്കാന്‍ പെട്രോളിയം മന്ത്രാലയം കൂട്ടുനിന്നതായി കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റ്‌ ജനറലിന്റെ (സി.എ.ജി.) കരടു റിപ്പോര്‍ട്ട്. മുകേഷ്‌ അംബാനിയുടെ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസുമായുള്ള ഇടപാടില്‍ മാത്രം 30000 കോടി രൂപയോളം കേന്ദ്ര ഖജനാവിനു നഷ്‌ടമായിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനം. ഇതേക്കുറിച്ച്‌ സി.ബി.ഐ. അന്വേഷണം തുടങ്ങി. സംഭവം വിവാദമായതോടെ പെട്രോളിയം മന്ത്രാലയത്തിലെ ഉന്നതര്‍ സി.ബി.ഐ. നിരീക്ഷണത്തിലാണ്‌. സി.എ.ജിയുടെ അന്തിമറിപ്പോര്‍ട്ട്‌ വന്നാലുടന്‍ അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുമെന്നാണു സൂചന.

ആന്‌ധ്രയിലെ കൃഷ്‌ണ-ഗോദാവരി തടത്തിലെ എണ്ണ പര്യവേക്ഷണക്കരാറിലെ തുകയാണു റിലയന്‍സ്‌ പെരുപ്പിച്ചു കാട്ടിയത്‌. കൂടാതെ  രാജസ്‌ഥാനിലെ ബാര്‍മേറില്‍ പര്യവേക്ഷണം നടത്തിയ കെയിന്‍ എനര്‍ജി, മധ്യപ്രദേശിലെ പന്ന-മുക്‌ത-തപ്‌തി തീരത്തെ പര്യവേക്ഷണത്തിനു കരാര്‍ ലഭിച്ച ബ്രിട്ടീഷ്‌ ഗ്യാസ്‌ തുടങ്ങിയ കമ്പനികളേയും യു.പി.എ. സര്‍ക്കാര്‍ വഴിവിട്ടു സഹായിച്ചെന്നു കണ്ടെത്തി. മുരളി ദേവ്‌റ പെട്രോളിയം മന്ത്രിയും വി.കെ. സിബല്‍ ഹൈഡ്രോകാര്‍ബണ്‍സ്‌ ഡയറക്‌ടര്‍ ജനറലുമായിരുന്ന സമയത്താണ്‌ ഈ ഇടപാടുകള്‍ നടന്നത്‌.  2ജി സ്‌പെക്‌ട്രം, കോമണ്‍വെല്‍ത്ത്‌, ആദര്‍ശ്‌ കുംഭകോണങ്ങളില്‍ നട്ടംതിരിയുന്ന കേന്ദ്ര സര്‍ക്കാരിനു പെട്രോളിയം കുംഭകോണം പുതിയ തലവേദനയാകും. പ്രതിപക്ഷം പാര്‍ലിമെന്ററില്‍ ഇക്കാര്യം അവതരിപ്പിക്കുന്നതോടെ ചൂടേറിയ വാഗ്വാദങ്ങള്‍ക്കും പ്രധിഷേധങ്ങള്‍ക്കും കാരണമാകും.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

2 ജി സ്‌പെക്ട്രം: പി.എ.സി റിപ്പോര്‍ട്ട് സ്പീക്കര്‍ തിരിച്ചയച്ചു

June 15th, 2011

raja and pm-epathram

ന്യൂഡല്‍ഹി:2 ജി  സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് പി.എ.സി തയ്യാറാക്കിയ 270 പേജുള്ള കരട് റിപ്പോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ തിരിച്ചയച്ചു.  റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ക്ലീന്‍ചിറ്റു നല്‍കുകയും, എന്നാല്‍ സ്‌പെക്ട്രം ഇടപാടിനുമുമ്പ് മുതിര്‍ന്ന മന്ത്രിമാരുമായി കൂടിയാലോചന നടത്തണമെന്ന് ആവശ്യപ്പെടുന്ന കത്ത് രാജയ്ക്ക് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വൈകിച്ചുവെന്നതാണ്  പ്രധാനമന്ത്രിയുടെ ഒഫീസിനെതിരെയുള്ള  റിപ്പോര്‍ട്ടിലെ ആരോപണം.  21 പേരില്‍  11 അംഗങ്ങളും റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നില്ല. ഏറെ അഭിപ്രായ വ്യതാസങ്ങള്‍ക്കിടയിലും അന്വേഷണത്തിന്‍റ കരട് റിപ്പോര്‍ട്ട് അധ്യക്ഷന്‍ ഡോ. മുരളീമനോഹര്‍ ജോഷി ശനിയാഴ്ചയാണ് ലോക്‌സഭാ സ്പീക്കറിനു സമര്‍പ്പിച്ചു. ജോഷി ഇറങ്ങിപ്പോയ പി.എ.സി. യോഗത്തില്‍ അദ്ദേഹത്തിന്‍റ കരട് റിപ്പോര്‍ട്ട്, പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്ത് തള്ളിയെന്ന യു.പി.എ. അംഗങ്ങളുടെ വാദം അവഗണിച്ചാണ് റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് നല്‍കിയത്. നാടകീയരംഗങ്ങള്‍ക്കു സാക്ഷ്യംവഹിച്ച പി.എ.സി.യുടെ അവസാനയോഗത്തിനുശേഷം പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരി ക്കുന്നതിനിടെയാണ് ജോഷി തന്ത്രപരമായി കരട് റിപ്പോര്‍ട്ട് സ്പീക്കര്‍ക്കു കൈമാറുകയായിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബി. ജെ. പി. ആട്ടക്കാരുടെ പാര്‍ട്ടി എന്ന് ദിഗ് വിജയ്‌ സിംഗ്

June 8th, 2011

sushma-swaraj-dance-epathram

ലഖ്‌നൗ : ബി. ജെ. പി. രാഷ്ട്രീയ പാര്‍ട്ടിയോ അതോ ആട്ടക്കാരുടെ പാര്‍ട്ടിയോ എന്ന് തനിക്ക് മനസ്സിലാവുന്നില്ല എന്ന് കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌ സിംഗ് പ്രസ്താവിച്ചു. രാജ്ഘട്ടില്‍ ബാബാ രാംദേവിന് പിന്തുണ പ്രഖ്യാപിച്ചു നടത്തിയ ധര്‍ണ്ണയില്‍ പങ്കെടുക്കവേ ലോക്സഭാ പ്രതിപക്ഷ നേതാവും ബി. ജെ. പി. യിലെ മുതിര്‍ന്ന നേതാവുമായ സുഷമാ സ്വരാജ് നൃത്തം ചവുട്ടിയതിനെ പരാമര്‍ശിച്ചാണ് കോണ്ഗ്രസ് നേതാവ്‌ ഇങ്ങനെ അഭിപ്രായപ്പെട്ടത്‌. ബാബാ രാംദേവിന് എതിരെ നടന്ന പോലീസ്‌ നടപടിയില്‍ പ്രതിഷേധിക്കാന്‍ എന്ന പേരില്‍ നടന്ന ധര്‍ണ്ണയില്‍ പക്ഷെ ബി. ജെ. പി. നേതാക്കാള്‍ ആടിയും പാടിയും തിമര്‍ക്കുകയായിരുന്നു എന്നും അദ്ദേഹം അറിയിച്ചു.

സ്വതന്ത്ര ഇന്ത്യയില്‍ തങ്ങള്‍ക്ക് ആടാനും പാടാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ഇത് ആര്‍ക്കും നിഷേധിക്കാന്‍ ആവില്ല എന്നും ആയിരുന്നു സുഷമയുടെ പ്രതികരണം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാബാ രാംദേവ് യോഗ നിര്‍ത്തണമെന്ന് കോണ്ഗ്രസ്

June 3rd, 2011

baba-ramdev-epathram

ന്യൂഡല്‍ഹി : സര്‍ക്കാരിനെതിരെ നിരാഹാര സമരം തുടങ്ങാനിരിക്കുന്ന ബാബാ രാംദേവ്‌ യോഗ നിര്‍ത്തി രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണ് വേണ്ടത്‌ എന്ന് കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌ സിംഗ് അഭിപ്രായപ്പെട്ടു. യോഗ പഠിപ്പിക്കാന്‍ 50,000 രൂപ ഫീസ്‌ വാങ്ങുന്ന രാംദേവ്‌ ഒരു വ്യവസായിയാണ്. കോടികളാണ് ഇയാള്‍ യോഗയുടെ പേരില്‍ സമ്പാദിക്കുന്നത്. ഇതിനാല്‍ ഇയാളെ നന്മയുടെ പ്രതീകമായി ഒന്നും കാണാന്‍ ആവില്ല. കോണ്ഗ്രസിന് രാംദേവിനെ പേടിയില്ല. അങ്ങനെ ആയിരുന്നെങ്കില്‍ അയാളെ തടവില്‍ ആക്കിയേനെ എന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ ബാബാ രാംദേവുമായി സന്ധിയില്‍ എത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു എന്നാണ് തലസ്ഥാനത്ത് നിന്നുമുള്ള സൂചനകള്‍. രണ്ടു കേന്ദ്ര മന്ത്രിമാരാണ് ബാബ താമസിക്കുന്ന ഡല്‍ഹിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയത്‌.

വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരികെ എത്തിക്കുന്നതിന് പുറമേ പുതിയ ഒരാവശ്യം കൂടി ബാബാ രാംദേവ്‌ ഉന്നയിച്ചിട്ടുണ്ട്. മെഡിക്കല്‍ എന്‍ജിനിയറിങ് കോളജുകളില്‍ ഇംഗ്ലീഷിനു പകരം പ്രാദേശിക ഭാഷകള്‍ പഠനത്തിനായി ഉപയോഗിക്കണം എന്നതാണ് ബാബയുടെ ഏറ്റവും പുതിയ ആവശ്യം.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ഡി.എന്‍.എ. ടെസ്റ്റിനു രക്തം നല്‍കില്ലെന്ന് എന്‍.ഡി. തിവാരി

June 3rd, 2011
nd-tiwari-epathram
ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും ആന്ധ്രയിലെ മുന്‍ ഗവര്‍ണ്ണറുമായ എന്‍. ഡി. തിവാരി  പിതൃത്വ തര്‍ക്ക പ്രശ്നത്തില്‍ ഡി. എന്‍. എ. പരിശോധനക്ക് രക്തം നല്‍കുവാന്‍ തയ്യാറല്ലെന്ന് ജോയന്റ് റെജിസ്ട്രാറെ അറിയിച്ചു. അദ്ദേഹം ഇത് കോടതിയിലേക്ക് റഫര്‍ ചെയ്തു. എന്‍. ഡി. തിവാരി തന്റെ പിതാവാണെന്ന്  അവകാശപ്പെട്ട് രോഹിത് ശേഖര്‍ എന്ന ചെറുപ്പക്കാരന്‍ ഡെല്‍ഹി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ നടപടികളിലാണ് കോടതി തിവാരിയോട് ഡി. എന്‍. എ. ടെസ്റ്റിനായി രക്ത സാമ്പിള്‍ നല്‍കുവാന്‍ ആവശ്യപ്പെട്ടത്. നേരത്തെ ഡി. എന്‍. എ. ടെസ്റ്റ് ഒഴിവാക്കുവാന്‍ തിവാരി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനേയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നെങ്കിലും അവിടെ നിന്നും അനുകൂല വിധി സമ്പാദിക്കുവാന്‍ ആയില്ല.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിരാഹാരം കൊണ്ട് അഴിമതി ഇല്ലാതാവില്ല എന്ന് കോണ്ഗ്രസ്
Next »Next Page » ബാബാ രാംദേവ് യോഗ നിര്‍ത്തണമെന്ന് കോണ്ഗ്രസ് »



  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine