കൊല്‍ക്കത്ത : കോണ്ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടതാണോ എന്ന് സംശയിക്കാവുന്നതാണ് എന്ന് ബി. ജെ. പി. നേതാവ് വെങ്കയ്യ നായഡു പ്രസ്താവിച്ചു. കൊല്‍ക്കത്തയില്‍ നടക്കുന്ന പാര്‍ട്ടി പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിദ്ധ്യമാര്‍ന്ന മേഖലകളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ അലങ്കരിച്ച അദ്ധ്യക്ഷ പദം എന്ന ആരോഗ്യകരമായ പാരമ്പര്യം ഉണ്ടായിരുന്നു കോണ്ഗ്രസിന്. അതും രണ്ട് തവണയിലേറെ ഒരാളും ഈ പദവി കൈയ്യാളിയിട്ടുമില്ല. ഈ കീഴ്വഴക്കങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് സോണിയാ ഗാന്ധി ഇപ്പോള്‍ വീണ്ടും അദ്ധ്യക്ഷ പദവി സ്വന്തമാക്കിയിരിക്കുന്നത്. കൊണ്ഗ്രസിലെ “വംശാധിപത്യ” പ്രവണതയുടെ പിന്തുടര്ച്ചയാണിത്.
ദാരിദ്ര്യം, നിരക്ഷരത, ഭക്ഷ്യ ക്ഷാമം, പട്ടിണി മരണം, വിലക്കയറ്റം എന്നീ വിഷയങ്ങള്‍ നേരിടാന്‍ കോണ്ഗ്രസ് പരാജയപ്പെട്ടിരിക്കുന്നു. വിഘടന വാദം, ഭീകരത, നുഴഞ്ഞു കയറ്റം എന്നീ വിഷയങ്ങളുടെ നേരെ കണ്ണടയ്ക്കുന്ന സമീപനമാണ് കൊണ്ഗ്രസിന്റേത് എന്നും അദ്ദേഹം ആരോപിച്ചു.