ന്യൂഡല്‍ഹി : കശാപ്പിനായി കന്നു കാലികളെ വിൽക്കു ന്നത് രാജ്യ വ്യാപകമായി കേന്ദ്ര സർക്കാർ നിരോധിച്ചു. മൃഗ ങ്ങള്‍ക്ക് എതിരെ യുള്ള ക്രൂരത തടയല്‍ നിയമം എന്ന പേരി ലാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറ ക്കിയത്. കാള, പശു, പോത്ത്, എരുമ, ഒട്ടകം എന്നിവ നിരോധിത പട്ടിക യില്‍പ്പെടുന്നു.
സംസ്ഥാന ത്തിന് പുറത്ത് കന്നു കാലികളെ വില്‍പ്പന നടത്തുന്നതും നിരോധി ച്ചിട്ടുണ്ട്. മൃഗ ങ്ങള്‍ ക്ക് എതിരായ ക്രൂരതകള്‍ തടയുന്ന 1960 ലെ നിയമ ത്തിലെ പ്രത്യേക വകുപ്പില്‍ കന്നു കാലികളെ കാര്‍ഷിക ആവശ്യ ങ്ങള്‍ക്ക് മാത്രമെ ഉപയോഗി ക്കാന്‍ പാടുള്ളു.
കന്നു കാലികളെ കൊല്ലുകയില്ല എന്ന സത്യവാങ്മൂലം നൽകാതെ ഇവയെ വില്‍പ്പനക്കു പോലും എത്തിക്കരുത് എന്നും കാലികളെ വാങ്ങുന്ന യാള്‍ കൃഷി ക്കാര നാണ് എന്ന് ഉറപ്പ് വരുത്തണം എന്നും സര്‍ക്കാര്‍ വിജ്ഞാ പന ത്തിൽ വ്യക്ത മാക്കുന്നു. ഏതെങ്കിലും മതാചാര ചടങ്ങു കളുടെ ഭാഗ മായി കാലി കളെ ബലി കൊടു ക്കുന്നതും നിരോധി ച്ചിട്ടുണ്ട്. നിയമ ത്തിലെ വ്യവസ്ഥ കള്‍ നടപ്പി ലാക്കി യാല്‍ കന്നു കാലികളെ കര്‍ഷ കര്‍ക്ക് മാത്രമേ വാങ്ങു വാനും കൈ മാറുവാനും സാധിക്കൂ.