ന്യൂഡൽഹി : പ്രതിപക്ഷ വിശാല സഖ്യം ഇന്ത്യൻ നാഷണല്‍ ഡെമോക്രാറ്റിക് ഇൻക്ലുസീവ് അലയൻസ് (I-N-D-I-A) മുന്നണിയുടെ ചെയർമാൻ പദവിയിലേക്ക് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യെ തെരഞ്ഞെടുത്തു. 14 പ്രധാന പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ഓണ്‍ ലൈന്‍ യോഗത്തിലാണ് തീരുമാനം.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുന്നണിയുടെ കണ്‍വീനർ ആകും എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാല്‍, നിതീഷ് പദവി സ്വീകരിച്ചില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇന്ത്യ മുന്നണിയിലെ പ്രധാന നേതാക്കള്‍ ശനിയാഴ്ച നിർണ്ണായക യോഗം ചേര്‍ന്നു ചെയർമാനെ തെരഞ്ഞെടുത്തത്. ഓൺ ലൈൻ യോഗത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർ പങ്കെടുത്തിരുന്നില്ല. യോഗവുമായി ബന്ധപ്പെട്ട് മറ്റ് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.