- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, പോലീസ്, പ്രതിഷേധം
ന്യൂഡല്‍ഹി : രാംലീല മൈതാനിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തോടനുബന്ധിച്ച് അണ്ണാ ഹസാരെ നടത്തി വന്ന നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു. 30,000 പേര്‍ക്കെങ്കിലും പങ്കെടുക്കാന്‍ സ്ഥലമുള്ള മൈതാനത്തില്‍ വെറും 200 പേരാണ് രാവിലെ ഹസാരെയോടൊപ്പം ഉണ്ടായിരുന്നത്. ക്രമേണ കൂടുതല്‍ ആളുകള്‍ വന്നെത്തിയെങ്കിലും ആയിരത്തില്‍ താഴെ പേര്‍ മാത്രമാണ് ആകെ ഉണ്ടായിരുന്നത്. ഓഗസ്റ്റ് മാസത്തില്‍ ഹസാരെ നടത്തിയ നിരാഹാര സമര സമയത്ത് 40,000 പേരാണ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് വന്നെത്തിയിരുന്നത്.
- ജെ.എസ്.
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം
ചെന്നൈ: തമിഴ്‌നാട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരേ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട് പ്രശസ്ത നടനും ഡി. എം. ഡി. കെ. നേതാവുമായ വിജയകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പം കരിങ്കൊടി കാണിയ്ക്കാന്‍ ശ്രമിച്ച ഡി. എം. ഡി. കെ., എ. ഡി. എം. കെ. പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുല്ലപ്പെരിയാര്‍, കൂടംകുളം ആണവ പദ്ധതി, തമിഴ് മത്‌സ്യബന്ധന തൊഴിലാളികള്‍ക്ക് എതിരേയുള്ള ശ്രീലങ്കന്‍ നാവിക സേനയുടെ അക്രമം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാടിനോട് പുലര്‍ത്തുന്ന പക്ഷപാതപരമായ നയത്തിനെതിരെയാണ് വിജയകാന്ത് കരിങ്കൊടി കാട്ടി പ്രതിഷേധ സമരം നടത്തിയത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം, സിനിമ
മുംബൈ: രാജ്യത്ത് സുശക്തമായ ലോക്പാല്‍ ബില്‍ ഇല്ലെങ്കില്‍ നിരാഹാരസമരം എന്ന പ്രഖ്യാപനവുമായി മുന്നോട്ട് പോകുന്ന അണ്ണ ഹസാരെയുടെ സമരവേദി ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് മാറ്റാന്‍ സാധ്യത. മുംബൈയിലെ ആസാദ് മൈതാനം സമരത്തിന് വിട്ടുതരണമെന്നാവശ്യപ്പെട്ട് ഹസാരെ സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ അതിശൈത്യമാണ് വേദി മാറ്റാന്‍ ഹസ്സരെയേ പ്രേരിപ്പിക്കുന്നത്. പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ കൊണ്ടുവന്നില്ലെങ്കില്‍ ഡിസംബര്‍ 27-ന് നിരാഹാരം നടത്തുമെന്നാണ് ഹസാരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാലാവസ്ഥ നല്ലതാണെങ്കില്‍ വേദി മാറ്റില്ല. കോര്‍കമ്മിറ്റി അംഗം അരവിന്ദ് കെജ്‌രിവാള്‍ ആണ് യോഗതീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.
-
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, കാലാവസ്ഥ, പ്രതിഷേധം
കോയമ്പത്തൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട്ടില്‍ മലയാളികളുടെ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നു. പ്രകോപിതരായ അക്രമി സംഘങ്ങള്‍ കോയമ്പത്തൂരില്‍ മലയാളികളുടെ വ്യാപാര സ്ഥാപനങ്ങള്‍ തിരഞ്ഞു പിടിച്ച് അടിച്ചു തകര്‍ത്തുകയായിരുന്നു. ജോസ്‌കോ, പവിഴം, ആലുക്കാസ് ജ്വല്ലറികള്‍ക്ക് നേരെയാണ് ഇന്നലെ ആക്രമണമുണ്ടായത്. സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ചു അവശരാക്കിയായിരുന്നു ആക്രമണം നടത്തിയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
-
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കുറ്റകൃത്യം, പ്രതിഷേധം