ചെന്നൈ: തമിഴ്നാട്ടില്‍നിന്നുള്ള ലോറികള്‍ക്കുനേരെ അക്രമം തുടര്‍ന്നാല്‍ കേരളത്തിലേക്കുള്ള ചരക്കുകള്‍ നിര്‍ത്തിവെക്കുമെന്ന് തമിഴ്നാട് ലോറി ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് നല്ലതമ്പി മുന്നറിയിപ്പ് നല്‍കി. മുല്ലപെരിയാര്‍ വിഷയം ഇരു സംസ്ഥാനങ്ങളിലും രൂക്ഷമായതോടെ പലയിടത്തും ചരക്കു ലോറികള്‍ക്ക് നേരെ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. സംഘര്‍ഷത്തിന് അടിയന്തര പരിഹാരം കാണാന്‍ ഇരു സംസ്ഥാന സര്‍ക്കാറുകളും നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേരളത്തിലേക്ക് പാല്‍, പച്ചക്കറി, പലചരക്ക് എന്നിവയുമായി പോയ ലോറികള്‍ കമ്പത്തും ഗൂഡല്ലൂരിലും അക്രമികള്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന കേരളത്തിന്‍െറ നിലപാടില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 15ന് തമിഴ്നാട്ടിലെ സിനിമാശാലകള്‍ അടച്ചിടുമെന്ന് തിയറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പന്നീര്‍ശെല്‍വം അറിയിച്ചു.