പ്രായവിവാദം : കേന്ദ്ര സര്‍ക്കാരിനെതിരെ കരസേനാ മേധാവി സുപ്രീംകോടതിയില്‍

January 18th, 2012

V-K-SINGH-epathram

ന്യൂഡല്‍ഹി: ജനനത്തീയതി വിവാദത്തില്‍ കരസേനാമേധാവി വി. കെ. സിംഗ്‌ സുപ്രീം കോടതിയെ സമീപിച്ചതോടെ കേന്ദ്രസര്‍ക്കാരും നിയമയുദ്ധത്തിന്‌. കേന്ദ്ര സര്‍ക്കാറിനെതിരെ കരസേനാ മേധാവി വി. കെ. സിങ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഒരു കരസേനാമേധാവി സര്‍ക്കാറിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത് ആദ്യമാണ്. സംഭവം ഏതായാലും കേന്ദ്രസര്‍ക്കാറിനെ വിഷമവൃത്തത്തിലാക്കും. 1951 മെയ് പത്താണ് സിങ്ങിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും മറ്റുമുള്ള തീയതി. എന്നാല്‍, ‘നാഷണല്‍ മിലിട്ടറി അക്കാദമി’യില്‍ ചേര്‍ന്ന സമയത്തുള്ള രേഖപ്രകാരം 1950 മെയ് പത്താണ് ജനനത്തീയതി. സ്കൂള്‍ രേഖയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ഒരു വര്‍ഷംകൂടി കാലാവധിയുണ്ട്. തന്റെ ജനനത്തീയതിയായി 1951 മെയ് പത്ത് കണക്കിലെടുക്കണമെന്നാവശ്യപ്പെട്ടാണ് വി.കെ. സിങ് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, താന്‍ ഇക്കൊല്ലം മെയ് പത്തിനു തന്നെ വിരമിക്കാമെന്നും അഡ്വ. പുനിത് ബാലി മുഖേന ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അദ്ദേഹം വ്യക്തമാക്കുന്നു. ജനനത്തീയതി 1951 മെയ് പത്താണെന്ന് തെളിയിക്കുന്ന നിരവധി രേഖകള്‍ ഉണ്ടെന്നും ജനറല്‍ സിങ് പറയുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിദേശ നിക്ഷേപം : സി.പി.ഐ.(എം) രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കും

January 11th, 2012

prakash-karat-epathram

ഹൈദരാബാദ് : ഒറ്റ ബ്രാന്‍ഡ്‌ ചില്ലറ വ്യാപാര രംഗത്ത്‌ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ച നടപടിയില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച സി. പി. ഐ. (എം.) മള്‍ട്ടി ബ്രാന്‍ഡ്‌ രംഗത്ത്‌ കൂടി സര്‍ക്കാര്‍ ഇത് അനുവദിക്കുകയാണെങ്കില്‍ രാജ്യവ്യാപകമായ പ്രക്ഷോഭം ആരംഭിക്കും എന്ന് മുന്നറിയിപ്പ്‌ നല്‍കി. അസംബ്ലി തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാലുടന്‍ കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ ചില്ലറ വ്യാപാര രംഗത്തും 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുവാന്‍ ഒരുങ്ങുകയാണ്. വന്‍കിട വിദേശ വ്യാപാര ശൃംഖലകള്‍ രാജ്യത്ത്‌ ചുവട് ഉറപ്പിച്ചാല്‍ ചെറുകിട വ്യാപാരികളും കച്ചവടക്കാരും വഴിയാധാരമാവും. ഇത് ഒഴിവാക്കുവാനാണ് തങ്ങള്‍ സര്‍ക്കാരിന്റെ ഈ നീക്കത്തെ എതിര്‍ക്കുന്നത് എന്ന് സി. പി. ഐ. (എം.) ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒറ്റബ്രാന്റ് റീട്ടെയില്‍ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപമാകാം

January 11th, 2012

fdi_retail-epathram

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഒറ്റബ്രാന്റ് റീട്ടെയില്‍ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചു. സര്‍ക്കാര്‍ ഇതു സംബന്ധിച്ച് വാണിജ്യ മന്ത്രാലയത്തിനു കീഴിലെ വ്യവസായ പ്രോത്സാഹന വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും ഈ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നത്. അഡിഡാസ്, നിക്കി,ടൊയോട്ട, ഫെന്‍ഡി തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്ക് ഇനി ഇന്ത്യയില്‍ പരിപൂര്‍ണ്ണ ഉടമസ്ഥതയില്‍ ചില്ലറ വില്പന രംഗത്തേക്ക് ഇറങ്ങാം.  മള്‍ട്ടി ബ്രാന്റ് റീട്ടെയില്‍ രംഗത്ത് 51% വിദേശ നിക്ഷേപത്തിനു അനുമതി നല്‍കുവാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ തീരുമാനം ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് വേണ്ടെന്ന് വച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര മന്ത്രി സുഖ്‌റാം കീഴടങ്ങി

January 7th, 2012
sukhram-epathram
ന്യൂഡല്‍ഹി: ടെലിക്കോം അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ സുഖ്‌റാം കോടതിയില്‍ കീഴടങ്ങി. അസുഖ ബ്‍ാധയെ തുടര്‍ന്ന് അബോധാവസ്ഥയിലാണ് സുഖറാം എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതിക്ക് ബോധ്യപ്പെട്ടു. ഇന്ന് കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കും എന്ന് കോടതി മുന്നറിയിപ്പു നല്‍കിയതിനെ തുടര്‍ന്ന് സുഖ്‌റാം കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കോടതിയില്‍ ആംബുലസില്‍ എത്തിയ സുഖറാമിനെ പ്രത്യേക സി. ബി. ഐ കോടതിയിലെ ജഡ്‌ജി സഞ്ജീവ് ജെയില്‍ കോടതിക്ക് പുറത്ത് വന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  അദ്ദേഹത്തെ പിന്നീട് തീഹാര്‍ ജയിലിലേക്ക് അയച്ചു. സുഖ്‌റാമിനാവശ്യമായ ചികിത്സാസൌകര്യം ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
1993-ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നരസിംഹറാവു മന്ത്രിസഭയില്‍ ടെലിക്കോം മന്ത്രിയായിരിക്കെ ഒരു കരാറുമായി ബന്ധപ്പെട്ട് മൂന്നു ലക്ഷം രൂപ കൈക്കൂലിവാങ്ങിയെന്ന കേസിലാണ് കഴിഞ്ഞ നവമ്പറില്‍ സുഖ്‌റാമിനെ കഠിന തടവിനു ശിക്ഷിച്ചത്.  വേണ്ടത്ര യോഗ്യതയില്ലാത്ത ഹരിയാന ടെലികോം ലിമിറ്റഡ് (എച്ച്. ടി. എല്‍) എന്ന കമ്പനിക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് കേബിള്‍ വാങ്ങുന്നതിനായി സുഖ്‌റാം കരാര്‍ നല്‍കുകയായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അണ്ണാ ഹസാരെയുടെ നില മെച്ചപ്പെടുന്നു

January 5th, 2012

anna-hazare-hospital-epathram

പൂനെ : അഴിമതിക്കെതിരെ പോരാടുന്നതിനിടയില്‍ അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അണ്ണാ ഹാസാരെയുടെ ആരോഗ്യ നില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 31 നാണ് പെട്ടെന്ന് രോഗം കലശലായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ എക്സ് റേ, രക്ത പരിശോധനാ റിപ്പോര്‍ട്ടുകള്‍ ശുഭോദര്‍ക്കമാണ് എന്ന് ഡോക്ടര്‍മാര്‍ നിരീക്ഷിച്ചു. മൂന്നു ദിവസത്തിനകം അദ്ദേഹത്തിന് ആശുപത്രി വിടാനാകും എന്ന് കരുതുന്നു. എന്നാല്‍ ഒരു മാസം പൂര്‍ണ്ണമായ വിശ്രമം ഹസാരെയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്ഗ്രസ്സിനെതിരെ പ്രചാരണത്തിന് രംഗത്തിറങ്ങും എന്ന് അണ്ണാ ഹസാരെ പ്രഖ്യാപിച്ചിരുന്നത് ഇനി എങ്ങനെ നടക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മംഗലാപുരം വിമാനാപകടം : എയര്‍ ഇന്ത്യക്ക്‌ നോട്ടീസ്‌
Next »Next Page » ദല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് വ്യോമ,റെയില്‍ ഗതാഗതം തടസ്സപ്പെട്ടു »



  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine