
മുസാഫര്‍ നഗര്‍ : ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ട്രെയില്‍ പാളം തെറ്റി 23 പേര്‍ മരിച്ചു. പാളം തെറ്റിയ മൂന്നു ബോഗികളില്‍ ഒന്നിനു മുകളില്‍ ഒന്നു കയറിക്കിടക്കുന്ന അവസ്ഥയിലാണുള്ളത്. പുരി-ഹരിദ്വാര്‍-കലിംഗ ഉതകല്‍ എക്സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടത്.
ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വൈകിട്ട് 5.40 നാണ് അപകടം നടന്നതെന്ന് കരുതപ്പെടുന്നു. അപകടത്തില്‍ അട്ടിമറി സംശയിക്കുന്നതിനെ തുടര്‍ന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 





























 