തിരുവനന്തപുരം: വി. എസിന്‍റെ ബന്ധുവായ വിമുക്തഭടന്‍ ടി. കെ. സോമന് എല്‍. ഡി. എഫ് സര്‍ക്കാര്‍ 2.33 ഏക്കര്‍ ഭൂമി ചട്ടവിരുദ്ധമായി പതിച്ചുനല്‍കി എന്ന കേസില്‍ പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കാനും, അഴിമതിനിരോധന നിയമപ്രകാരം വി. എസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും ഒപ്പം കേസില്‍ മുന്‍ മന്ത്രി കെ. പി. രാജേന്ദ്രനെ രണ്ടാം പ്രതിയാക്കാനും വിജിലന്‍സ് ഡയറക്ടര്‍ അനുമതി നല്‍കി. കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ വെള്ളിയാഴ്ച എഫ് . ഐ. ആര്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. അതേസമയം, വി. എസ്. പ്രതിപക്ഷനേതാവ് സ്ഥാനം രജിവയ്ക്കണമെന്ന് യു. ഡി. എഫ് ആവശ്യപ്പെട്ടു. വി. എസ് അഴിമതിവിരുദ്ധനാണെന്ന വാദത്തിലെ കാപട്യം ഇതോടെ തെളിഞ്ഞിരിക്കുകയാണെന്ന് യു. ഡി. എഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ പറഞ്ഞു. എന്നാല്‍ വിമുക്തഭടന് ഭൂമി നല്‍കിയത് മന്ത്രിസഭയുടെ അനുമതിയോടെയാണെന്നാണ് വി. എസ് വ്യക്തമാക്കിയിരിക്കുന്നത്. തന്നെയും തന്‍റെ ബന്ധുക്കളെയും കള്ളക്കേസില്‍ കുടുക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വി. എസ് ആരോപിച്ചു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍