കണ്ണൂര്‍ :കണ്ണൂര്‍ നഗര സഭയുടെ മാലിന്യം നിക്ഷേപിക്കുന്ന ചേലോറയില്‍ മാലിന്യങ്ങളുമായി എത്തിയ വണ്ടി സമരക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. മാലിന്യം തള്ളുന്നത് ചെറുത്തു നിന്ന സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും മര്‍ദ്ദിക്കുകയും ചെയ്തു. പോലിസ് മര്‍ദ്ദനത്തില്‍ പരിക്ക് പറ്റിയ സ്ത്രീകളടക്കമുള്ള സമരക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോയി.
ചേലോറയില്‍ മാലിന്യം തള്ളുന്നതിന് മാലിന്യ വണ്ടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ കണ്ണൂര്‍ നഗര സഭ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മാലിന്യ വണ്ടികള്‍ ചേലോറ ട്രെന്‍ഡിങ് ഗ്രൗണ്ടിലെത്തിയപ്പോഴാണ് പ്രശ്നം ഉണ്ടായത്.
കഴിഞ്ഞ 150 വര്‍ഷമായി പ്രദേശത്ത് മാലിന്യ നിക്ഷേപം നടക്കുന്നുണ്ട്. കഴിഞ്ഞ 26 മുതലാണ് ഇതിനെതിരെ സമീപവാസികള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. നേരത്തെ പല തവണ ഇതിനെതിരെ പ്രതിഷേധ സമര പരിപാടികള്‍ നടന്നിട്ടുണ്ട്. പല തവണ ഭരണാധികാരി കളുമായി ചര്‍ച്ച നടന്നെങ്കിലും പരിഹാരമു ണ്ടായിട്ടില്ലെന്നാണ് സമരക്കാരുടെ ആരോപണം. അതു കൊണ്ട് തന്നെ രണ്ട് തവണ മന്ത്രി കെ. സി. ജോസഫിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചര്‍ച്ച വെച്ചെങ്കിലും സമരക്കാര്‍ പങ്കെടുത്തില്ല. ചര്‍ച്ചയല്ല പരിഹാരമാണ് വേണ്ടത് എന്നായിരുന്നു സമരക്കാരുടെ ആവശ്യം. രണ്ടാമത്തെ ചര്‍ച്ചയിലും സമരക്കാര്‍ എത്താത്തതിനെ തുടര്‍ന്ന് പൊലീസിനെ ഉപയോഗിച്ച് മാലിന്യ നിക്ഷേപം തുടരാന്‍ നരസഭ നിര്‍ദേശം നല്‍കുകയായിരുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, എതിര്‍പ്പുകള്‍, പോലീസ് അതിക്രമം