കൊച്ചി: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികള്‍ക്കെതിരായ വിചാരണയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ. കേസില്‍ കുറ്റവിമുക്തരാക്കണമെന്ന ആവശ്യ നിരസിച്ച വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രതികള്‍ക്കെതിരായ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കുവാന്‍ ജസ്റ്റിസ് വി.കെ.മോഹനന്‍ നിര്‍ദ്ദേശിച്ചു. വിചാരണ കോടതി നേരത്തെ രണ്ടു പേരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ രാഗേഷ് ഉള്‍പ്പെടെ ഉള്ളവരെ വിചാരണയിലേക്ക് നയിക്കുവാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രത്യേക കോടതിയുടെ കണ്ടെത്തല്‍.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി, കോടതി, ക്രമസമാധാനം, വിവാദം