കോഴിക്കോട് : മദ്ധ്യപ്രദേശിൽ ഖനന മാഫിയ പോലീസ് ഉദ്യോഗസ്ഥനെ ട്രാക്ടർ കയറ്റി കൊന്നതിന് സമാനമായ ഒരു ആക്രമണം കോഴിക്കോട്ടും. കോഴിക്കോട് മുക്കം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കോരു, ഡ്രൈവർ നൌഷാദ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പുഴക്കരയിൽ അനധികൃത മണൽ ഖനനം നടക്കുന്നു എന്ന വിവരം ലഭിച്ചത് അനുസരിച്ച് സംഭവ സ്ഥലത്ത് ഓടിയെത്തിയ പോലീസ് ഉദ്യോഗസ്ഥർ മണൽ നിറച്ച ലോറി നിർത്താൻ കൈ കാണിച്ചപ്പോഴാണ് ഈ ദുരനുഭവം ഉണ്ടായത്. ആദ്യം വേഗത കുറച്ച ലോറി പൊടുന്നനെ പോലീസുകാർക്ക് അടുത്തെത്തിയപ്പോൾ കുതിച്ച് പായുകയായിരുന്നു. പോലീസുകാരെ തട്ടിത്തെറിപ്പിച്ച ലോറി നിർത്താതെ പാഞ്ഞു പോവുകയും ചെയ്തു. തികച്ചും അദ്ഭുതകരമായാണ് തങ്ങൾ രക്ഷപ്പെട്ടത് എന്ന് ആക്രമണത്തിൽ കൈ ഒടിഞ്ഞ കോരു വിശദീകരിക്കുന്നു. ലോറി കണ്ടെത്താൻ പോലീസ് നടത്തിയ ശ്രമം വിജയിച്ചില്ല. ലോറിയുടെ നമ്പർ വ്യാജമായിരുന്നു.
കെട്ടിട നിർമ്മാണ രംഗത്തെ ആവശ്യത്തിനായി വൻ തോതിൽ നിയമവിരുദ്ധ മണൽ വാരൽ നടക്കുന്ന സാഹചര്യത്തിൽ മണൽ മാഫിയ പോലീസിനെയും മറ്റ് ഉദ്യോഗസ്ഥരെയും ആക്രമിക്കുന്ന സംഭവങ്ങൾ വർദ്ധിച്ച് വരുന്നത് ആശങ്കയ്ക്ക് ഇട നൽകുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പോലീസ്