വയനാട് : അണ്ണാ ഹസാരെ നയിക്കുന്ന അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ അന്തസത്ത താന്‍ അംഗീകരിക്കുന്നതായി ലോക് സഭാ അംഗം ശശി തരൂര്‍ അറിയിച്ചു. രാജ്യ വ്യാപകമായ അഭിപ്രായ സമന്വയത്തിലൂടെയും ജന പങ്കാളിത്തത്തോടെയും വേണം അഴിമതി വിരുദ്ധ നിയമങ്ങള്‍ ഉണ്ടാക്കുന്നത്. ഇത്തരമൊരു ദേശീയ നീക്കത്തിന് തന്റെ നിരുപാധിക പിന്തുണ ഉണ്ടാകും. താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് അണ്ണാ ഹസാരെ. എന്നാല്‍ അണ്ണാ ഹസാരെ മുന്നോട്ടു വെച്ച എല്ലാ നിര്‍ദ്ദേശങ്ങളും വേണ്ട വണ്ണം ചര്‍ച്ച ചെയ്യാതെ അംഗീകരിക്കണം എന്ന് ഇതിന് അര്‍ത്ഥമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച ചെയ്തു മാത്രമേ ഇത്തരമൊരു ബില്‍ നിയമമാക്കാന്‍ കഴിയൂ.
നിയമ സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടില്‍ എത്തിയതാണ് അദ്ദേഹം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, പ്രതിരോധം
ഇത് ഗാന്ധിയന്മാരുടെയും ജനങ്ങളുടേയും വിഷയം. അമേരിക്കന്‍ രീതിയില്‍ കൈ നെഞ്ചോട് ചേര്‍ത്ത് ദേശീയ ഗാനം ചൊല്ലുവാന്‍ പറയുന്ന, പ്രൈവസിക്ക് വേണ്ടി ഫൈവ്‌സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച ശശി സാറിനെന്ത് കാര്യം?
Is this Congress party’s opinion or Shashi’s own opinion ?
Dillipost.in says Anna Hazare drama is just a safety valve. Maybe that is true ?
http://dillipost.in/2011/04/10/%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B1%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%B8%E0%B5%87%E0%B4%AB%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1/
ദില്ലിപോസ്റ്റ് ഇടത്-ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ ഒരു കൂട്ടായ്മ താല്പര്യങ്ങള്‍ വിളമ്പുന്ന വളിച്ച സ്ഥലമായാണ് തോന്നിയിട്ടുള്ളത്.