തിരുവനന്തപുരം: സി. പി. ഐ. സംസ്ഥാന സെക്രട്ടറിയായി മുന്‍ എം. പിയും സി. പി. ഐ. ദേശീയ സെക്രട്ടറിയേറ്റ് അംഗവുമായ പന്ന്യന്‍ രവീന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. സി. എന്‍. ചന്ദ്രന്‍, പ്രകാശ് ബാബു എന്നിവരാണ് അസി. സെക്രട്ടറിമാര്‍. രാവിലെ മുതല്‍ എം. എന്‍. സ്മാരകത്തില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകളില്‍ അഭിപ്രായ ഭിന്നതകളും ഉണ്ടായതിനാല്‍ സമവായം എന്ന നിലയ്ക്ക് ദേശീയ നേതൃത്വം ഇടപെട്ട് പന്ന്യനെ നിശ്ചയിക്കുകയായിരുന്നു. സി. ദിവാകരന്‍, കെ. ഇ ഇസ്മില്‍, കാനം രാജേന്ദ്രന്‍ എന്നിവര്‍ക്കാണ് കൂടുതല്‍ സാദ്ധ്യത കല്പിച്ചിരുന്നത്. ഇസ്മിലിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല സി.ദി വാകരനും, കാനം രാജേന്ദ്രനും വേണ്ടി രണ്ടുപക്ഷങ്ങളായി സി. പി. ഐ. സംസ്ഥാന കൗണ്‍സിലിലും നിര്‍വാഹക സമിതി യോഗത്തിലും നേതാക്കള്‍ ചേരി തിരിഞ്ഞു വാദിച്ചു. മൂന്നര മണിക്കൂര്‍ നീണ്ട സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിന് ശേഷം ചേര്‍ന്ന കൗണ്‍സിലില്‍ തീരുമാനമാകാത്തതിനാല്‍ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നാല് തവണയാണ് ചേര്‍ന്നാണ് ഒടുവില്‍ സമവായത്തിലൂടെ പന്ന്യന്‍ രവീന്ദ്രനെ തെരഞ്ഞെടുത്തത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍