ന്യൂഡല്‍ഹി : അവസാനം ലീഗിന് അഞ്ചാം മന്ത്രി നല്‍കേണ്ടതില്ല എന്ന് തന്നെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. എന്നാല്‍ പകരം മറ്റൊരു സ്ഥാനം നല്‍കി തല്‍കാലം പ്രശ്നം പരിഹരിക്കാനാണ് തീരുമാനം. സ്പീകര്‍ സ്ഥാനം ലീഗിന് നല്‍കി ഒരു അനുനയിപ്പിക്കാനാണ് കൊണ്ഗ്രസിന്റെ തീരുമാനം. ഇതിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ലീഗ് നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തും. അഞ്ചാം മന്ത്രി സ്ഥാനത്തില്‍ ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്താനായി മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, മധുസൂദന്‍ മിസ്ത്രി എന്നിവരെ ചുമതലപ്പെടുത്താനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചു . ഇതോടെ മഞ്ഞളാംകുഴി അലിക്ക് മന്ത്രിസ്ഥാനം നല്‍കാനായി ലീഗ് നടത്തിയ ശ്രമങ്ങള്‍ പാളി. എന്നാല്‍ ഈ വാര്‍ത്ത ശരിയല്ല എന്നാണു ലീഗ് നേതൃത്വം പറയുന്നത്. അഞ്ചാം മന്ത്രിയില്ല എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. 24 മണിക്കൂര്‍ നേരത്തേക്ക് മാത്രം ഉപയോഗിക്കാവുന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത തമാശയാണത്. ഇതേക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു. യാതൊരു വസ്തുതയുമില്ല. വെറും തമാശയാണതെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍