കോഴിക്കോട്: പാര്‍ട്ടി പോളിറ്റ്ബ്യൂറോയില്‍ വി. എസ്. അച്യുതാനന്ദന്‍ ഇല്ല. എന്നാല്‍ കനത്ത പരാജയം ഏറ്റുവാങ്ങി ബംഗാളില്‍ ഭരണ തുടര്ച്ചക്ക് വിരാമമിട്ട പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും പി. ബി. യില്‍ തുടരും. വി. എസിനു പകരം എം. എ. ബേബി ആദ്യമായി പോളിറ്റ്ബ്യൂറോയില്‍ എത്തി. തുടര്‍ച്ചയായി മൂന്നാമതും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രകാശ് കാരാട്ടാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയതായി തിരഞ്ഞെടുത്ത പി. ബി. അംഗങ്ങളുടെ പേരു പ്രഖ്യാപിച്ചത്. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍പിള്ള, ബുദ്ധദേവ് ഭട്ടാചാര്യ, മണിക് സര്‍ക്കാര്‍, കെ. വരദരാജന്‍, ബി. വി. രാഘവലു, വൃന്ദ കാരാട്ട്, നിരുപം സെന്‍, എ. കെ. പത്മനാഭന്‍, ബിമന്‍ ബസു, സൂര്യകാന്ത് മിശ്ര, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം. എ. ബേബി എന്നിവരാണ് പുതിയ പി. ബി. അംഗങ്ങള്‍. ഇതില്‍ ബേബിക്ക് പുറമെ എ. കെ. പത്മനാഭന്‍, സൂര്യകാന്ത് മിശ്ര എന്നിവരാണ് പി. ബി. യിലെ പുതുമുഖങ്ങള്‍. 1998 മുതല്‍ കേന്ദ്രകമ്മിറ്റി അംഗമാണ് എം. എ. ബേബി. ഒരു തവണ രാജ്യസഭാംഗമായി. കഴിഞ്ഞ എല്‍. ഡി. എഫ് സര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു.
അച്ചടക്കലംഘനത്തിന്റെ പേരില്‍ 2009ലാണ് വി. എസിനെ പി. ബിയില്‍ നിന്ന് പുറത്താക്കിയത്. ഇത്തവണ വി. എസിനെ തിരിച്ചെടുക്കുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്നു. എന്നാല്‍ വി. എസ്. കേന്ദ്രകമ്മിറ്റിയില്‍ തുടരും. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ. കെ. ശൈലജ പുതിയതായി കേന്ദ്രകമ്മിറ്റിയില്‍ ഇടം നേടി. സി. സിയില്‍ അംഗമാകുന്ന കേരളത്തില്‍ നിന്നുള്ള മൂന്നാമത്തെ വനിതയാണ് ശൈലജ. എം. സി. ജേസെഫൈന്‍, പി. കെ. ശ്രീമതി എന്നിവരാണ് കേരളത്തില്‍ നിന്നുള്ള മറ്റ് വനിതാ സി. സി. അംഗങ്ങള്‍. കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ വച്ച് സി. പി. എം. സംസ്ഥാന കമ്മിറ്റിയില്‍ അംഗമായ ശൈലജ രണ്ടു തവണ നിയമസഭാംഗമായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ നിയമഭാ തിരഞ്ഞെടുപ്പില്‍ പേരാവൂരില്‍ പരാജയപ്പെട്ടു. പ്രായാധിക്യം, രോഗം എന്നിവ മൂലം മുതിര്‍ന്ന നേതാക്കളായ ആര്‍. ഉമാനാഥ്, മുഹമ്മദ് അമീന്‍, എന്‍. വരദരാജന്‍ എന്നിവര്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവായതായി പ്രകാശ് കാരാട്ട് അറിയിച്ചു.
വിഎസ്നെ ഒഴിവാക്കി കേരളതില്‍ ആധിപത്യം ഒറപ്പിക്കുവാന്‍ സിപിഎംനു കഴിയുമൊ?
പാര്‍ട്ടിയിലെ പുത്തന്‍ ജന്മിമാര്‍ക്ക് മുമ്പില്‍ കുടിനായി എന്തിനു വി.എസ് നില്‍ക്കണം? കാലഹരണപ്പെട്ട ഈ തുക്കട മാര്‍ക്സിസം കേരളത്തിലും ചൈനയിലും തകരും.