തിരുവനന്തപുരം: മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രി സ്‌ഥാനം കോണ്ഗ്രസ്സ് പാര്‍ട്ടിയില്‍ ഏറെ പടല പിണക്കങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നു. ഈ തീരുമാനത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് രാജിക്കൊരുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കാനുളള തീരുമാനത്തില്‍ പ്രതിഷേധിച്ച് ആര്യാടന്‍ രാജി തീരുമാനം കെപിസിസി പ്രസിഡന്റിനെയും മുഖ്യമന്ത്രിയെയും അറിയിച്ചു. എ.കെ ആന്റണി ഇടപെട്ട് ആര്യാടനെ തല്‍ക്കാലം ഈ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യത്തില്‍ ആര്യാടന്‍ തന്റെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെന്നും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജി വെച്ച് പുറത്തുപോകും എന്നുമാണ് സൂചന. അഞ്ചാം മന്ത്രിയുടെ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ ആര്യാടന്‍ പങ്കെടുത്തിരുന്നില്ല. മന്ത്രിമാരുടെ വകുപ്പ് മാറ്റത്തിന്റെ ഫലമായി തനിക്ക് ലഭിച്ച ഗതാഗത വകുപ്പിന്റെ അധിക ചുമതല ഏല്‍ക്കില്ല എന്നും സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കെ. പി. സി. സി. യുടെ പൊതു വികാരത്തെ മുഖവില ക്കെടുക്കാതെ മുഖ്യമന്ത്രി തന്നിഷ്ട പ്രകാരം എടുത്ത തീരുമാനത്തില്‍ ഏറെ ക്ഷുഭിതരാണ് പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും. മന്ത്രി കെ. ബാബുവും തന്റെ വിയോജിപ്പ് അറിയിച്ചു കഴിഞ്ഞു. ഉടന്‍ കെ. പി. സി. സി എക്സിക്യൂട്ടീവ് വിളിച്ചു ചേര്‍ക്കണമെന്ന് പ്രസിഡന്റിനോട് വി. എം. സുധീരന്‍ ആവശ്യപെട്ടു. കെ മുരളീധരന്‍. എം. എല്‍. എ, വി. ഡി. സതീശന്‍. എം. എല്‍. എ, ടി. എന്‍. പ്രതാപന്‍ എം. എല്‍. എ. തുടങ്ങിയവരും അഞ്ചാം മന്ത്രി പ്രശ്നത്തില്‍ ലീഗിന് വഴങ്ങിയതില്‍ പ്രതിഷേധിച്ച് ശക്തമായി രംഗത്ത് വന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍
ഇതെല്ലം ഒരു നാദകം ആനു മക്കലെ