തിരുവനന്തപുരം : യു. ഡി. എഫ്. മന്ത്രിസഭയില്‍ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതില്‍ പ്രതിഷേധിച്ച് ബി. ജെ. പി. തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുന്നു. സംസ്ഥാനത്ത് ഒട്ടാകെ കരിദിനം ആചരിക്കുവാനും ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ പ്രമുഖ സമുദായ സംഘടനയെന്ന നിലയില്‍ ശക്തരായ മുസ്ലിം ലീഗിനു ഇരുപത് എം. എല്‍. എ. മാരാണ് ഉള്ളത്. എന്നാല്‍ ബി. ജെ. പി. ക്കാകട്ടെ ഒറ്റ എം. എല്‍. എ. മാരെ പോലും ഇനിയും സൃഷ്ടിക്കുവാന്‍ ആയിട്ടില്ല. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതില്‍ യു. ഡി. എഫ്. നടത്തിയ നാടകത്തെ മാദ്ധ്യമങ്ങള്‍ ശക്തമായി പിന്തുണച്ചിരുന്നു. ജനാധിപത്യ പരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിസഭയില്‍ വിലപേശല്‍ ശക്തിയായി വളര്‍ന്ന ലീഗിനെ സംബന്ധിച്ച് ഇത് വലിയ ഒരു വിജയമാണ്.
അഞ്ചാം മന്ത്രിയെ ലഭിക്കുന്നത് സാമുദായിക സന്തുലിതാവസ്ഥ തകര്‍ക്കും എന്നാണ് ബി. ജെ. പി. ആരോപിക്കുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം