തൃശൂര്‍ : നാടകം എല്ലാവര്ക്കും പ്രാപ്യമായ തലത്തിലേക്ക് പുന പ്രതിഷ്ഠിച്ചു കൊണ്ട് തിരിച്ചു വരുവാനും, അതിന്റെ നിര്മാണത്തിലും അവതരണത്തിലും വരുന്ന ഭീമമായ ചിലവുകള്‍ കുറച്ചു കലാ മൂല്യമുള്ള നാടകങ്ങള്‍ ആസ്വാദകരിലേക്ക് എത്തിക്കുവാനും ഉതകുന്ന തരത്തില്‍ വളരെ പ്രസക്തമായ ഒരു ചുവടു വെയ്പ്പ് നടത്തുകയാണ് ഒരു പറ്റം നാടക പ്രവര്‍ത്തകര്‍.
കേരളത്തിലെ കലാലയങ്ങളില്‍, പ്രവര്‍ത്തനങ്ങളിലും അവതരണത്തിലും ഉന്നത നിലവാരം പുലര്‍ത്തി സജീവമായിരുന്ന കാമ്പസ് തിയേറ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ഊര്‍ജം പകര്‍ന്ന ശശിധരന്‍ നടുവിലിന്റെ 10 നാടകങ്ങള്‍ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ അരങ്ങേറുന്നു.
ശശിധരന്‍ നടുവില്‍
10 ഓര്‍മ്മപ്പെടുത്തലുകള്‍ എന്ന പേരില്‍ കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ നടക്കുന്ന രംഗ ചേതന നാടകോത്സവം 2011 ഏപ്രില്‍ 23 മുതല്‍ 30 വരെ വൈകീട്ട് 06:30ന് ശ്രീ കെ. ടി. മുഹമ്മദ് സ്മാരക ഹാളില്‍ (തൃശൂര്‍ റീജണല്‍ തിയ്യറ്റര്‍) നടക്കും.
പ്രസിദ്ധ കവിയും കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയുമായ രാവുണ്ണി ഉദ്ഘാടനം ചെയ്യും. കെ. പി. എ. സി. ലളിത മുഖ്യ അതിഥി ആയിരിക്കും.
നാടകങ്ങള്‍ ഇപ്രകാരം:
23/04/2011 – കിഴവനും കടലും (ഹെമിംഗ്‌വേ)
24/04/2011 – കറുത്ത ദൈവത്തെ തേടി (ജി. ശങ്കരപ്പിള്ള)
25/04/2011 – കഥാപാത്രങ്ങളും പങ്കെടുത്തവരും (സന്തോഷ് എച്ചിക്കാനം)
25/04/2011 – ഗിരിബാല (രവീന്ദ്രനാഥ ടാഗോര്‍)
26/04/2011 – മകന്‍ (കോവിലന്‍)
27/04/2011 – പാലി (ഭീഷ്മ സാഹ്നി)
28/04/2011 – ബാല്യകാല സഖി (വൈക്കം മുഹമ്മദ് ബഷീര്‍)
29/04/2011 – കച്ചവടത്തെരുവ് (ടി. വി. കൊച്ചുബാവ)
29/04/2011 – വിശുദ്ധ ജനാവലി (ടി. വി. കൊച്ചുബാവ)
30/04/2011 – ഷെല്‍ട്ടര്‍ (സാറാ ജോസഫ്)
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നാടകം
എല്ലാ ഭാവുകങ്ങളും!