തിരുവനന്തപുരം : കേരളത്തില്‍ ശക്തമായ മഴക്കു സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ 28 മുതല്‍ മെയ് 2 വരെ സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ മഴക്കും ശക്തമായ കാറ്റിനും സാദ്ധ്യത ഉള്ള തിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനം തിട്ട, ഇടുക്കി, എറണാ കുളം എന്നീ ആറു ജില്ലക ളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടു വിക്കുന്ന ഇടി മിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം കര്‍ശ്ശനമായി പാലിക്കണം എന്നും മുന്നറിയിപ്പുണ്ട്.
- pma