ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിലെ കുട്ടിക്കൊമ്പന്‍ പാര്‍ഥന്‍ (19) ചരിഞ്ഞു. എരണ്ടക്കെട്ടിനെ തുടര്‍ന്ന് കഴിഞ്ഞ നാപത്തഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. ഇത്രയും നാള്‍ നീണ്ടു നില്‍ക്കുന്ന എരണ്ടക്കെട്ട് വന്നാല്‍ ആനകള്‍ രക്ഷപ്പെടുക ബുദ്ധിമുട്ടാണ്. ആനയുടെ ചികിത്സയ്ക്കായി ആവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരി, ഡോ. കെ. സി. പണിക്കര്‍, ഡോ. മുരളിധരന്‍, ഡോ. പി. ബി. ഗിരിദാസ്, ഡോ. വിവേക് തുടങ്ങി വിദഗ്ദ്ധരായ ഒരു സംഘം ഡോക്ടര്‍മാരെ തന്നെ ദേവസ്വം ഏര്‍പ്പാടാക്കിയിരുന്നു. ആയുര്‍വ്വേദവും അലോപ്പതിയും സംയോജിപ്പിച്ചായിരുന്നു ചികിത്സ. കഴിഞ്ഞ ദിവസം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം പാപ്പാന്മാര്‍ ഉള്ളില്‍ കയ്യിട്ട് എരണ്ടം പുറത്തെടുത്തു. തുടര്‍ന്ന് ആന സ്വാഭാവികമായ രീതിയില്‍ എരണ്ടമിടുകയും ചെയ്തിരുന്നു. പട്ട തിന്നുവാനും വെള്ളം കുടിക്കുവാനും ആരംഭിച്ചത് ആന രക്ഷപ്പെടുമെന്നതിന്റെ സൂചയായി ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി ആനയുടെ അന്ത്യം സംഭവിച്ചത്.
(അയച്ചു തന്നത് : അനീഷ് തൃശ്ശൂര്‍)
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം