ഗുരുവായൂര്‍: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി അംഗത്വം രാജിവെച്ചു. നായര്‍ ഈഴവ സമുദായ നേതാക്കന്മാരെ അവഹേളിച്ച് പ്രമേയം പാസാക്കിയ ആലപ്പുഴ ഡി.സി.സി.യുടെ നടപടി വന്‍ വിവാദമായിരുന്നു. ഡി.സി.സി പ്രസിഡണ്ട് ഷുക്കൂര്‍ പറഞ്ഞതു കൊണ്ടല്ല തന്റെ രാജിയെന്നും എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും കൂടിയാലോചന നടത്തിയെടുത്ത കൂട്ടായ തീരുമാനത്തിന്റെ ഭാഗമാണ് തന്റെ രാജിയെന്ന് തുഷാര്‍ പറഞ്ഞു.
സര്‍ക്കാര്‍ നല്‍കിയ സ്ഥാനമാനങ്ങള്‍ രാജിവെച്ച് സമ്മര്‍ദ്ദം സൃഷ്ടിക്കുവാനാകും എന്നാണ് എന്‍.എസ്.എസും, എസ്.എന്‍.ഡി.പിയും കരുതുന്നത്.
മുസ്ലിം ലീഗിന്റെ അഞ്ചാമന്ത്രി സ്ഥാനത്തെ തുടന്നുണ്ടായ വിവാദവും ഒടുവില്‍ ലീഗിന്റെ ഇച്ചക്ക് വഴങ്ങിയ യു.ഡി.എഫ് നേതൃത്വം പക്ഷെ എന്‍.എസ്.എസിന്റേയും എസ്.എന്‍.ഡി.പിയുടേയും സമ്മര്‍ദ്ദത്തിനു തല്‍ക്കാലം വഴങ്ങുവാന്‍ ഇടയില്ല. സമുദായാംഗങ്ങളുടെ എണ്ണത്തില്‍ വലുതാണെങ്കിലും ഇരു സംഘടനകള്‍ക്കും തങ്ങളുടെ നിലപാടിനെ അംഗീകരിക്കും വിധം സമുദായാംഗങ്ങളുടെ പിന്തുണ ആര്‍ജ്ജിച്ച് സര്‍ക്കാറിനെ പ്രതിസന്ധിയില്‍ ആക്കുവാന്‍ കഴിയില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, വിവാദം