തിരുവനന്തപുരം: പ്രകാശ് തമ്പിയുടെ മൊഴിയെ അനുകൂലിച്ച് സുഹൃത്ത് ജമീൽ. തനിയ്ക്കും മറ്റൊരു സുഹൃത്ത് സനൽരാജിനുമൊപ്പമാണ് ബാലഭാസ്കർ കൊല്ലത്തെ ജ്യൂസ് കടയിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പ്രകാശ് തമ്പി പോയി. ഡ്രൈവർ അർജ്ജുൻ മൊഴി മാറ്റിയപ്പോൾ സംശയം തോന്നിയപ്പോഴാണ് പ്രകാശ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതെന്നും ജമീൽ പറഞ്ഞു.
പ്രകാശൻ തമ്പിയുടേയും അര്‍ജുന്‍റേയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഫോറന്‍സിക് പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കി ഡ്രൈവര്‍ അര്‍ജുനില്‍ നിന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.
സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ജമീല്‍, സനല്‍രാജ് എന്നിവര്‍ക്കൊപ്പമാണ് ജൂസ് കടയില്‍ പോയതെന്ന പ്രകാശന്‍ തമ്പിയുടെ മൊഴി, കൊല്ലത്തെ ചില സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. ഡ്രൈവര്‍ അര്‍ജുന്‍ മൊഴിമാറ്റിയതിനെ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും പ്രകാശന്‍ തമ്പി മൊഴി നല്‍കിയിരുന്നു.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, കേരള സാംസ്കാരിക വ്യക്തിത്വം, പോലീസ്, മരണം, വിവാദം