തിരുവനന്തപുരം:സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായരുമായി തന്റെ പേഴ്സണല്‍ സ്റ്റാഫ് ബന്ധപ്പെട്ടതു സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി. കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടില്ലെന്നും വിവിധ ജില്ലകളീലായി 13 കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷം ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അതിനു വഴങ്ങാതെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
മുഖ്യമന്ത്രിയുടെ പേസണല്‍ അസിസ്റ്റന്റ് ടെന്നി ജോപ്പന്‍ സരിതയുടെ മൊബൈല്‍ ഫോണിലേക്ക് നിരന്തരം ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നമ്പറും ദുരുപയോഗം ചെയ്തതായി കരുതുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം