തിരുവനന്തപുരം: സംസ്ഥാനത്തെ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാറുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് എം.എല്‍.എ മാരായ പി.സി.ജോര്‍ജ്ജും ടി.എന്‍ പ്രതാപനും തമ്മില്‍ തര്‍ക്കം. സര്‍ക്കാരിന്റെ മദ്യ നയം ചര്‍ച്ച ചെയ്യുമ്പോളായിരുന്നു ബാറുകളെ ചൊല്ലി ഭരണ കക്ഷി അംഗങ്ങളുടെ തര്‍ക്കം. തന്റെ മണ്ഡലത്തിലെ ത്രീസ്റ്റാര്‍ ഹോട്ടലിന് ബാര്‍ അനുവദിക്കണമെന്ന പി.സി ജോര്‍ജ്ജ് എം.എല്‍.എയുടെ ആവശ്യത്തെ ടി.എന്‍ പ്രതാപന്‍ എതിര്‍ത്തു. ഇത്തരക്കാരുടെ പ്രലോഭനത്തില്‍ വീണ് ബാറുകള്‍ അനുവദിക്കരുതെന്ന് ടി.എന്‍ എക്സൈസ് മന്ത്രിയെ ഓര്‍മ്മിപ്പിച്ചു. സമ്പൂര്‍ണ്ണ മദ്യ നിരോധനമാണോ പ്രതാപന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് പി.സി. ജോര്‍ജ്ജ് ആവശ്യപ്പെട്ടു. പുതിയ ബാറുകള്‍ക്കായി ചില കഴുകന്മാര്‍ വട്ടമിട്ട് പറക്കുന്നുണ്ടെനും പറഞ്ഞ പ്രതാപന്‍ ഇത്തരക്കാരുടെ വാഗ്ദാനങ്ങളില്‍ മന്ത്രി വീണുപോകരുതെന്നും സൂചിപ്പിച്ചു.
ബഡ്ജറ്റ് അവതരണത്തിലെ അപാകതകളും പക്ഷപാതിത്വവും ചൂണ്ടിക്കാണിച്ച് നേരത്തെ ധനമന്ത്രി മാണിക്കെതിരെ ടി.എന്‍. പ്രതാപന്‍ ശക്തമായി പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ്സിലെ എം.എല്‍.എ മാരില്‍ ചിലരും ഘടക കക്ഷികളും തമ്മിലുള്ള അസ്വാരസ്യത മറനീക്കി പുറത്തുവരുന്നതിന്റെ സൂചനയാണ് മാണിഗ്രൂപ്പിലെ പ്രമുഖനായ പി.സി.ജോര്‍ജ്ജിനോടും ഏറ്റുമുട്ടിയതിലൂടെ വ്യക്തമാകുന്നത്. ഘടക കക്ഷികളുടെ അപ്രമാദിത്വത്തില്‍ പല നേതാക്കന്മാരും അസ്വസ്ഥരാണ്. അര്‍ഹരായ പലരും പുറാത്തു നില്‍ക്കുമ്പോള്‍ മുസ്ലിം ലീഗിന് അഞ്ചാമന്ത്രി സ്ഥാനം നല്‍കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ്സില്‍ പലര്‍ക്കും അതൃപ്തിയുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍
പി.സി. ജോര്‍ജ്ജല്ലേ, വിഷയം ബാറല്ലേ…. ഇത്രവലിയ അല്‍ബുതവാര്‍ത്തയാണോ?
ബാറിന്റെ പേരിലും പെണ്ണിന്റെ പേരിലും ഒക്കെ തര്‍ക്കിനല്ലേ അവര്‍ക്ക് താല്പര്യം, അല്ലാതെ നേരാം വണ്ണം ഭരിക്കാന്‍ ആര്‍ക്കാ താല്പര്യം.