ന്യൂഡല്‍ഹി: സസ്പെന്‍ഷനിലിരിക്കുന്ന മുന്‍. ഐ. ജി ടോമിന്‍ തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര അഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. ഐ.എന്‍.എയുടെ കൂടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരിച്ചെടുക്കുവാന്‍ ആലോചിക്കുന്നതെന്ന് നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. തച്ചങ്കരിക്കെതിരെ നിരവധി അന്വേഷണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തെ തിരിച്ചെടുക്കുവാനുള്ള സംസ്ഥാന ഗവര്‍മെന്റിന്റെ നീക്കതിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്ച്യുതാനന്ദന്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തച്ചങ്കരിക്കെതിരായി നടന്നുവരുന്ന ഐ.എന്‍.എ അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കുറ്റകൃത്യം, പോലീസ്