കോഴിക്കോട്: കേരളത്തെ രണ്ടായി വിഭജിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്. കോഴിക്കോട് ആസ്ഥാനമായി തൃശ്ശൂര്‍ മുതല്‍ കാസര്‍കോഡു വരെ
ഏഴുജില്ലകളെയും മാഹിയും തമിഴ്നാട്ടിലെ നീലഗിരിജി ജില്ലയും ഊള്‍പ്പെടുത്തി പുതിയ സംസ്ഥനം രൂപീകരിക്കണമെന്ന് യൂത്ത് ലീഗിന്റെ മലപ്പുറം
പ്രസിഡണ്ട് നൌഷാദ് മണ്ണിശ്ശേരിയാണ് അഭിപ്രായപ്പെട്ടത്. ഫേസ്ബുക്ക് വഴി പറഞ്ഞ അഭിപ്രായം വിവാദമാകുകയും മാധ്യമങ്ങള്‍ ഇത്
പ്രാധാന്യത്തോടെ റിപ്പോര്‍ട്ടു ചെയ്യുവാന്‍ ആരംഭിച്ചതോടെ അത് വ്യക്തിപരമായ അഭിപ്രായമാനെന്ന് പറഞ്ഞ് തലയൂരാനുള്ള ശ്രമത്തിലാണ് നേതൃത്വം.
കേരളത്തെ വിഭജിക്കണമെന്നുള്ള യൂത്ത് ലീഗ് നേതാവിന്റെ അഭിപ്രായത്തിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് ഓണ്‍ലൈനില്‍
പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. വിഭജനവാദത്തെ ശക്തമായി പ്രതിരോധിക്കണമെന്ന അഭിപ്രായവുമായി നിരവധി പേര്‍ രംഗത്തെത്തി.
ആന്ധ്രപ്രദേശിനെ രണ്ടായി വിഭജിക്കുവാനുള്ള തീരുമാനം വന്നതിനു പുറകെയാണ് മറ്റു പലയിടങ്ങളിലും സംസ്ഥാന വിഭജനമെന്ന ആവശ്യത്തിനു ശക്തി
പ്രാപിച്ചിരിക്കുന്നത്. യു.പിയെ നാലായി ഭാഗിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ പിന്‍പറ്റിക്കൊണ്ട് കൊച്ചു സംസ്ഥാനമായ
കേരളത്തെ വിഭജിക്കണമെന്ന ആവശ്യവുമായി ഒരു പ്രമുഖ സംഘടന മുന്നോട്ട് വരുന്നത് ആദ്യമായാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം