തിരുവനന്തപുരം: വിഴിഞ്ഞം കണ്ടെയ്‌നര്‍ തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ടെണ്ടര്‍ നല്‍കിയത് രണ്ടു കമ്പനികള്‍ മാത്രം. ടെണ്ടര്‍ സമര്‍പ്പിക്കുവാനുള്ള സമയം രണ്ടു തവണ നീട്ടി നല്‍കിയിരുന്നു. മുന്ദ്ര പോര്‍ട്ട് ലിമിറ്റ്ഡ്, കണ്‍സോര്‍ഷ്യം ഓഫ് വെത്സ്പണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോ-ലിമിറ്റഡ് എന്നീ കമ്പനികളാണ് സാങ്കേതിക ടെണ്ടര്‍ നല്‍കിയതെന്ന് വകുപ്പ് മന്ത്രി കെ. ബാബു മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതി രൂപകല്പന ചെയ്യല്‍ , ആവശ്യമായ ധനസമാഹരണം, നിര്‍മ്മാണം, 30 വര്‍ഷത്തെ നടത്തിപ്പ് എന്നിവ നടത്തിപ്പുകാരുടെ ചുമതലയായിരിക്കും. തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച രേഖകള്‍ , മറ്റു നടപടിക്രമങ്ങള്‍ , ചിത്രങ്ങള്‍, പഠന റിപ്പോര്‍ട്ടുകള്‍ എന്നിവ ഇതിനായി രൂപ കല്പന ചെയ്ത വെബ്‌സൈറ്റില്‍ ലഭ്യമാക്കും.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമ്പത്തികം