കണ്ണൂര്‍: കണ്ണൂരില്‍ കെ.സുധാകരന്‍ എം.പിയും ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്ണനും തമ്മിലുള്ള ഗ്രൂപ്പ് പോരു മുറുകുന്നു. രാമകൃഷ്ണനെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്തിയാല്‍ താന്‍ എം.പി സ്ഥാനം രാജിവെക്കുമെന്ന് കെ.സുധാകരന്‍ പറഞ്ഞു. സജിത്‌ലാലിന്റെ രക്തസാക്ഷി ഫണ്ട് കുടുമ്പത്തിനു നല്‍കിയില്ലെന്നതടക്കം സുധാകരനെതിരെ കടുത്ത വിമര്‍ശനങ്ങളും ആരോപണങ്ങളും പി.രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയായാണ് രാമകൃഷ്ണനെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടത്. സജിത് ലാലിന്റെ കുടുമ്പത്തിനുള്ള സഹായധനം വിതരണം ചെയ്തതാണെന്നും അത് കൈപറ്റിയതായി സജിത് ലാലിന്റെ സഹോദരന്‍ വ്യക്തമാക്കിയതാണെന്നും എന്നാല്‍ തുടര്‍ന്നും ആരോപണം മുന്നയിക്കുന്ന രാമകൃഷ്ണന്‍ തെറ്റു തിരുത്തുവാന്‍ തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു. സുധാകരനെതിരെ പ്രസ്ഥാവന നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാമകൃഷ്ണനെ ഒരു സംഘം പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിനു മുമ്പില്‍ തടഞ്ഞുവച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനിടയില്‍ കെ.സുധാകനെതിരെ കണ്ണൂരില്‍ പോസ്റ്ററുകളും നോട്ടീസുകളും പ്രത്യക്ഷപ്പെടുവാനും തുടങ്ങിയിട്ടുണ്ട്. കണ്ണൂരിലെ കരുത്തനായ നേതാവായ കെ.സുധാകരനും ഡി.സി.സി പ്രസിഡന്റ് രാമകൃഷ്ണനും തമ്മില്‍ ഉള്ള അഭിപ്രായ ഭിന്നത കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, ക്രമസമാധാനം