തിരുവനന്തപുരം: വിളപ്പില്‍ ശാല മാലിന്യ പ്ലാന്റ് അടച്ചു പൂട്ടുവാന്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ മരണം വരെ നിരാഹാരം നടത്തുമെന്ന് വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭന കുമാരി അറിയിച്ചു. മാലിന്യ പ്ലാന്റ് സംബന്ധിച്ച് നാട്ടുകാരെ സര്‍ക്കാര്‍ കബളിപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് അവര്‍ വ്യക്തമാക്കി. വിളപ്പില്‍ ശാലയില്‍ ഇന്ന് പുലര്‍ച്ചെ രഹസ്യമായി ലീച്ചേറ്റ് ട്രീറ്റ്മെന്റ് ഉപകരണങ്ങള്‍ വന്‍ പോലീസ് അകമ്പടിയോടെ എത്തിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സമരം ശക്തമാക്കുവാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ചെയ്തതാണെന്നാണ് സര്‍ക്കാരിന്റേയും എം. എല്‍. എ. യും സി. പി. എം. നേതാവുമായ വി. ശിവന്‍ കുട്ടിയുടേയും നിലപാട്.
നേരത്തെ മലിന ജല ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുവാന്‍ ഉപകരണങ്ങള്‍ കൊണ്ടു വന്നപ്പോൾ ജനങ്ങള്‍ അത് തടയുകയും തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ പിന്‍വാങ്ങുകയുമായിരുന്നു. അന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പ്രദേശത്തെ മുഴുവന്‍ ആളുകളും സമരത്തില്‍ അണി നിരന്നിരുന്നു. കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ്, സി. പി. എം. തുടങ്ങിയ കക്ഷി നേതാക്കളില്‍ പലരും ജന വികാരത്തെ കണക്കിലെടുക്കാതെ മാലിന്യ പ്ലാന്റിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
മാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ സംസ്ഥാനം വന്‍ പരാജയമാണ് നേരിടുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, തൃശ്ശൂര്‍ തുടങ്ങിയ വന്‍ നഗരങ്ങളില്‍ പലയിടത്തും മാലിന്യം കെട്ടിക്കിടക്കുന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നു. അതിവേഗം നഗരങ്ങളായി കൊണ്ടിരിക്കുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ഗൌരവപൂര്‍ണ്ണമായ നടപടികള്‍ കൈകൊണ്ടിട്ടില്ല.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, പരിസ്ഥിതി, പോലീസ്, വിവാദം
കുറേ കൊല്ലങ്ങള്‍ക്ക് മുംബത്തെ അവസ്ത നൊക്കിയാലറിയം ഈ സ്തലങ്ങളിലോന്നും ഇത്ര മാത്രം ജനങ്ങള്‍ താമസിച്ചിരുന്നില്ല , നഗരമാലിന്യത്തൊട്ടില്‍ ആണെന്നറിഞ്ഞുകൊണ്ട്തന്നെ കുറഞ്ഞ വിലയക്ക് സ്തലം വാങ്ങി വീടുവെക്കുവാന്‍ അനുവാദം കൊടുത്തില്ലയെങ്കില്‍ കൈക്കൂലിനല്‍കി പ്രൊലൊഭിപ്പിച്ച് അനുവാദം വാങ്ങി. വീടുവെച്ച് താമസിക്കുന്നവര്‍ അതിന്റെ ദൂഷ്യം അനുഭവിക്കനും ബാധ്യസ്ഥരാണ്. മാത്രമല്ല ഇപ്പൊള്‍ പുതിയ ഒരു സമരതന്ത്രം കൂടിയണ് സ്ത്രീകളെയും കുട്ടികളെയും സമരത്തില്‍ പങ്കെടുപ്പിച്ച് പ്രധിരോധിക്കുക
യെന്ന് കലങ്ങളായി മാലിന്യം സംസകരിച്ചുകൊണ്ടിരുന്ന സ്തലത്തുനിന്നും അതു അവിടെനിന്നും മാറ്റണം എന്ന് പറയുവാനുള്ള യതൊരു അര്‍ഹതയും അവിടെയുള്ളവര്‍ക്കില്ല. അതിന്റെ കാര്യവുമില്ല, എന്നാല്‍ മാലിന്യംഏറ്റവും കുറ്റമറ്റരീതിയില്‍ നിര്‍മാര്‍ജനം ചെയ്യെണ്‍റ്റതാണുതാനും. മാലിന്യം പുതിയ സ്തലം കണടുപിടിച്ച് അവിടെ തള്ളണം എന്ന് പറയുന്നതില്‍ യതൊരുന്യയവുമില്ല അതിനു പുതിയ സ്തലത്തുള്ളവര്‍ സമ്മതിക്കേണ്ടയാവശ്യവുറ്ത്ല്ല. എന്തുകൊണ്‍റ്റെന്നാല്‍ ഇങ്ങനെയുള്ള ദൂഷ്യം ഭയന്നാണ് കുടിയ വിലക്കും സ്തലം വാങ്ങിയും.വിടുവെച്ച് താമസിക്കുന്നത് വിളപ്പില്‍ ശാലയിലെയും, ലാലൂരിലെയും സമരം സ്തലവാസികളുടെ പൊക്രിത്തരമാണ്. പിന്നെ പാലും തേനും ഒഴുക്കും എന്ന് പറഞ്ഞാലും എതിര്‍ക്കുന്നവരുണ്ടാകും. എല്ലാവരെയും ത്രുപ്തിപ്പെടുത്തി ഭരിക്കാന്‍ ആര്‍ക്കും കഴിയില്ല.
വിളപ്പില്‍ ശാലയിലും ലാലൂരിലും താമസിക്കാത്തവര്‍ക്ക് സമരം പോക്രിത്തരം ആയി തോന്നും.
കുറ്റമറ്റ മാലിന്യ സംസ്കരണം കൊണ്ടു വരുവാന്‍ അഴിമതിക്കാരും ഉത്തരവാദിത്വം ഇല്ലാത്തവരുമായ ഭരണ നേതൃത്വം തയ്യാറല്ല. വന്‍ മാഫിയകള്‍ നഗരങ്ങളെ വിലക്ക് വാങ്ങി ഫ്ലാറ്റ് ഉണ്ടാക്കുന്നു. ഈ മാലിന്യം പാവപ്പെട്ടവന്റെ വസ്തുവിലേക്ക് തള്ളുവാന്‍ ഉള്ളതല്ല.
ജനങ്ങള്‍ക്ക് താമസിക്കുവാന്‍ വില കുറവിനു കിട്ടുന്ന സ്ഥലം വേണ്ടേ?
എറണാകുളത്ത് കരിമുകള്‍ എന്ന സ്തലത്ത് ഒരു ഫക്ടറി വന്നു വന്നകാലത്ത് ആപ്രദേശത്തെങ്ങും ഒരാള്‍ താമസമില്ലായിരുന്നു .ഫാക്ടറി വന്ന ശേഷം പതുക്കെ ചുറ്റുവട്ടത്ത് പതുക്കെ ഓരൊ ചെറിയ കടകള്‍ വന്നു പതുക്കെ പതുക്കെ അവിടെ മുഴുവന്‍ കടകളും താമസ്സ്ക്കാരും കീഴടക്കി, ഫാക്ടറിയില്‍ നിന്നും പുറത്ത് വരുന്ന കാര്‍ബണ്‍ ഫാക്ടറി തുടങ്നിയപ്പോള്‍ മുതല്‍ വരുന്നതും കൂടുതല്‍ സമയം ശ്വസിക്കാന്‍ പറ്റാത്തതും ആണ്അത് ആരോഗ്യത്തിനു ഹാനികരമാണെന്നും എല്ലാവര്‍ക്കും അറിയാം വിലക്കുറവ് കാരണം ജനങ്ങള്‍ ചുറ്റുവട്ടത്ത് എല്ലാം അറിഞ്ഞുകൊണ്ടുതന്നെ അവിടെ താമസിക്കാന്‍ തുടങ്ങി ആപ്രദേശം മുഴുവന്‍ കാര്‍ബണ്‍ മൂടി കറുത്തു പോയി, പതുക്കെ പതുക്കെ ഫാക്ടറി ജീവനക്കാരല്ലാത്തവര്‍ ഫാക്ടറിക്കെതിരെ തിരിയാന്‍ തുടങ്ങി, സമരവും പ്രശ്നങ്ങളും. ഈ ഫാക്ടറി ഇവിടെ നിന്നും കൊണ്ടു പോകണം എന്ന് പറഞ്ഞ് സമരമുറകളഅയി അപ്പോള്‍ ആരുടെ ഭാഗത്താണു ശരി? അന്യ്ന്റെ വെയിസ്റ്റ് ഞങ്ങളുടെയടുത്ത് ഇടണ്ട എന്ന് പറയുന്നവര്‍ അവരുടെ ഭാഗത്ത് ശരി എന്നാല്‍ അന്യ് ആള്‍ക്കാര്‍ ഉണ്ടാക്കുന്ന സാധനങ്ങളും സൌകര്യങ്ങളും ഉപയോഗിക്കുന്നതെങ്ങനെയാണു ശരിയാകുന്നത്. ഇവര്‍ പൊതിച്ചോറ് കെട്ടി കൊണ്ടു പോകുന്നവരും തന്റെ സ്വന്തം വിസര്‍ജ്യം ഉള്‍പെടെ തിരിച്ച് വീട്ടിലേക്ക് കോണ്ടു പോകുന്നവരും ആണോ? ( നമ്മളോരുത്തരും ഉള്‍പെട്) ഇതൊക്കെ എല്ലാ രാജ്യങ്ങളിലുമുണ്ടാകുന്ന പ്രശ്നങ്ങളാണ് അത് സര്‍ക്കാരും ജനങ്ങള്‍ഊം എല്ലാം കൂടി ചേര്‍ന്ന് പരിഹരിക്കേണ്ട പ്രശ്നങ്ങളാണ് ഒരു പട്ടണത്തില്‍ വഴി സൌകര്യമില്ലാത്ത സ്തലങ്ങള്‍ക്ക് ആപട്ടണത്തിലെ സാമാന്യ് വസ്തു വിലയുടെ പകുത് പോലും കിട്ടുകയും ആളുകള്‍ കൊടുക്കുകയുമില്ല. അപ്പൊള്‍ ഉള്ള സൌകര്യങ്ങള്‍ മതി ഈ വിലക്ക് കിട്ടുന്നതല്ലെ എന്ന കരുതി വാങ്ങി ജീവിക്കുന്നവര്‍ ആ സൌകര്യം പോര എന്ന പറഞ്ഞ് ഫ്രണ്ടില്‍ വെറുതെ കിടക്കുന്ന സ്തലം കൈയ്യേരിപ്പിടിച്ച് സൌകര്യ്മുണ്ടാകൂന്നത് എന്ത്ന്യായ്