നിലമ്പൂര്‍: നിലമ്പൂരിലെ കുരുളായി റേഞ്ചില്‍ വനത്തിനോട് ചേര്‍ന്നു കിടക്കുന്ന കൃഷിയിടത്തി രണ്ട് കാട്ടാനക്കുട്ടികളെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ആനക്കുട്ടികള്‍ക്ക് ഉദ്ദേശം പത്തും പന്ത്രണ്ടും വയസ്സ് പ്രായം ഉണ്ട്. പൂക്കോട്ടും പാടത്ത് സൊസൈറ്റിപടിയിലെ കുറ്റിപ്ലാക്കല്‍ ദേവസ്യയുടെ കൃഷിയിടത്തിലാണ് ആനക്കുട്ടികളുടെ മൃതദേഹം കിടന്നിരുന്നത്. പ്രദേശത്ത് കാട്ടാനകള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നത് പതിവാണ്. ശനിയാഴ്ച പുലര്‍ച്ചെ ആനക്കൂട്ടം ദേവസിയുടേയും സമീപവാസികളായ മുഹമ്മദ്, കിഴക്കേക്കര രാജന്‍ തുടങ്ങിയവരുടേയും കൃഷിയിടത്തില്‍ ആനക്കൂട്ടം പ്രവേശിച്ചത്. ആനയെ തുരത്തുവാനായി ദേവസിയുടെ പമ്പ് ഹൌസില്‍ നിന്നും അതിരിലെ കമ്പിവേലിയിലേക്ക് അനധികൃതമായി വൈദ്യുതി കടത്തിവിട്ടിരുന്നു. ഇതില്‍ നിന്നും ഷോക്കേറ്റാകാം ആനക്കുട്ടികള്‍ ചരിഞ്ഞതെന്ന് കരുതുന്നു. ഫോറസ്റ്റ് ഉദ്യൊഗസ്ഥരും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണവും തുടര്‍ നടപടികളും ആരംഭിച്ചു. അടുത്തകാലത്തായി മലബാര്‍ മേഘലയില്‍ കാട്ടാനകള്‍ അനധികൃതമായി സ്ഥാപിച്ച “വൈദ്യുതി വേലികളില്‍“ നിന്നും ഷോക്കേറ്റ് ചരിയുന്നത് പതിവായിട്ടുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം