തിരുവനന്തപുരം : അതിരപ്പള്ളി പദ്ധതി കേവലം പാരിസ്ഥിതിക കാരണങ്ങൾ കൊണ്ടു മാത്രമല്ല സാങ്കേതിക കാരണങ്ങളാലും പ്രായോഗികമല്ലെന്ന് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതി ചെയർമാൻ മാധവ ഗാഡ്ഗിൽ വെളിപ്പെടുത്തി. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന പരിസ്ഥിതി വന സംരക്ഷണത്തെ കുറിച്ചുള്ള ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്. അവകാശപ്പെടുന്നത് പോലെ വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ വെള്ളം അവിടെയില്ല. ഇത് ഉത്പാദന ചിലവ് വർദ്ധിക്കാൻ കാരണമാകും. ഇത് വൻ തോതിൽ വന നശീകരണത്തിനും അത് വഴി പ്രദേശത്തെ ടൂറിസം സാദ്ധ്യതകളെയും ഇല്ലാതാക്കും. കേരളം പോലെ വൈദ്യുതി ക്ഷാമം അനുഭവിക്കുന്ന ഒരു സംസ്ഥാനം ഉത്പാദനം വർദ്ധിപ്പിക്കുവാനല്ല, മറിച്ച് വൈദ്യുതിയുടെ പാഴാവുന്നത് തടയുകയാണ് ചെയ്യേണ്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി