കൊച്ചി: ഭൂരിപക്ഷ സമുദായത്തിലെ ഐക്യം പ്രയോജനപ്പെടുക ഇടതുപക്ഷത്തിനാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈ ഐക്യത്തിനെതിരെ പിണറായി വിജയന്‍ പറഞ്ഞത് ഭാവിയില്‍ അദ്ദേഹത്തിനു തിരുത്തേണ്ടിവരുമെന്നും എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യത്തിന്റെ ഗുണം പ്രയോജനപ്പെടുത്തുവാന്‍ ഇടതുപക്ഷം തയ്യാറാകണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. സ്വന്തം നില നില്പിനായി ഉമ്മന്‍ ചാണ്ടി ത്യാഗിയാവുകയാണെന്നും ഭരണം നില നിര്‍ത്തുവാന്‍ ഈ തറവേലയുടെ ആവശ്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംഘടിത ന്യൂനപക്ഷം അനര്‍ഹമായത് നേടുകയും ഭൂരിപക്ഷത്തിന് അര്‍ഹമായത് നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഭൂരിപക്ഷ സമുദായങ്ങള്‍ ഒന്നിക്കണമെന്ന ചിന്തവളര്‍ന്നതും സാധുവാകുന്നതും. വര്‍ഗ്ഗീയ അജണ്ട മാത്രമുള്ള മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസ്സിനും എതിരെ ആരും ഒന്നും പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്.എന്‍.ഡി.പിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും എതിരെ രൂക്ഷവിമര്‍ശനമാണ് ഉള്ളത്. സര്‍ക്കാറിന്റെ തെറ്റായ നയങ്ങളെ എടുത്തു കാട്ടി തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുവാന്‍ പ്രതിപക്ഷത്തിനാകുന്നില്ലെന്ന് അതില്‍ കുറ്റപ്പെടുത്തുന്നു. ഐക്യം ചരിത്ര നിയോഗമാണെന്നും കേരളത്തിലുണ്ടാകേണ്ട ഗുണകരമായ സാമൂഹിക മാറ്റത്തിന് കരുത്തും ഊര്‍ജ്ജവും പകരുവാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെറ്റുകള്‍ തിരുത്തി തിരിച്ചു വരുവാന്‍ തയ്യാറാകുന്നവരെ സ്വാഗതം ചെയ്യുമെന്നും എന്നാല്‍ സമാന്തര പ്രവര്‍ത്തനം എസ്.എന്‍.ഡി.പിയില്‍ അനുവദിക്കില്ലെന്നും വെള്ളാപ്പള്ളി അസന്ധിക്തമായി വ്യക്തമാക്കി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, മതം