കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ. ടി. എം. വഴി ഒ. ടി. പി. (വണ്‍ ടൈം പാസ്സ് വേഡ്) ഉപയോഗിച്ച് 24 മണി ക്കൂറും പണം പിന്‍വലിക്കുവാന്‍ ഉള്ള സംവിധാനം സെപ്റ്റം ബർ 18 മുതൽ നിലവില്‍ വരും. എസ്. ബി. ഐ. യുടെ എല്ലാ എ. ടി. എമ്മു കളിലും ഈ സൗകര്യം ലഭ്യമാകും.
തട്ടിപ്പു കളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കു ന്നതിനു വേണ്ടിയുള്ള നടപടി കളുടെ ഭാഗ മായിട്ടാണ് ഈ സംവിധാനം. പതിനായിരം രൂപയോ അതിനു മുകളിലോ ഉള്ള തുകയാണ് ഇങ്ങിനെ പിൻവലിക്കാന്‍ കഴിയുക.
ഇതിനായി എക്കൗണ്ട് ഹോള്‍ഡേഴ്സ് മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യു വാനും രജിസ്റ്റർ ചെയ്യു വാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
Your transactions at SBI ATMs are now more secure than ever.
SBI extends OTP based cash withdrawal facility to 24×7 for amount ₹10,000 and above from 18.09.2020.#SafeTransaction #SBIATM #ATMTransaction #OTP #ATM pic.twitter.com/4rHo7jEXBh
— State Bank of India (@TheOfficialSBI) September 15, 2020
രാത്രി എട്ടു മണി മുതൽ രാവിലെ എട്ടു മണി വരെ യുള്ള സമയങ്ങളില്‍ ഒ. ടി. പി. യി ലൂടെ പണം പിൻവലിക്കൽ സംവിധാനം എസ്. ബി. ഐ. നടപ്പാക്കി യത് ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ആയിരുന്നു. അതാണിപ്പോള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാക്കി യിട്ടുള്ളത്.
- എ. ടി. എം. ഇടപാടു കള്‍ സൗജന്യം
- എ. ടി. എം. കാർഡ് രാത്രി ഉപയോഗം വേണ്ട
- പണം പിന് വലിക്കാത്ത എ. ടി. എം. ഇട പാടുകള്‍ സൗജന്യം
- യോനോ ആപ്പ് : സൗജന്യ മായി പണം പിന് വലിക്കാം
- പഴകിയ നോട്ടുകൾ എല്ലാ ബാങ്കുകളിലും മാറാം
- മഷികൊണ്ട് എഴുതിയ നോട്ടുകള്‍ സ്വീകരിക്കണം : റിസര്‍വ്വ് ബാങ്ക്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bank, പ്രതിരോധം, സാമൂഹികം, സാമ്പത്തികം