തിരുവനന്തപുരം : കൊവിഡ് ബാധിച്ചു മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 50,000 രൂപ എക്‌സ്-ഗ്രേഷ്യ ധന സഹായവും ആശ്രിതരായ ദാരിദ്ര്യ രേഖക്കു താഴെ യുള്ളവർക്ക് പ്രഖ്യാപിച്ചിട്ടുള്ള 5000 രൂപ വീതം 36 മാസം നൽകുന്ന ധന സഹായവും ലഭിക്കുന്നതിന് റിലീഫ് കേരള എന്ന പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.
അക്ഷയ കേന്ദ്രങ്ങൾ വഴിയും വില്ലേജ് ഓഫീസർമാർക്ക് നേരിട്ടും അപേക്ഷ നൽകാം.
കൊവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ കൊവിഡ് മരണ സർട്ടിഫിക്കറ്റ്, അപേക്ഷകന്‍റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകർപ്പും അപേക്ഷക്കു കൂടെ സമർപ്പിക്കണം എന്ന് ലാൻഡ് റവന്യു കമ്മീഷണർ അറിയിച്ചു.
- പബ്ലിക് റിലേഷന്‍ വകുപ്പ് : പി. എൻ. എക്‌സ്. 5097/2021
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, covid-19-death, kerala-government-, സാമൂഹികം, സാമൂഹ്യക്ഷേമം, സാമ്പത്തികം