കൊച്ചി : മുസ്‌ലിം വ്യക്തി നിയമം അനുവദിക്കുന്നു എങ്കിൽ ഒന്നിലധികം വിവാഹം കഴിക്കാനുള്ള പുരുഷ ന്മാരുടെ അവകാശത്തിൽ ഇടപെടാൻ കഴിയില്ല എന്ന് ഹൈക്കോടതി. വ്യക്തി നിയമം അനുവദിച്ചിരിക്കുന്ന അവകാശങ്ങളില്‍ നിന്ന് കോടതികള്‍ ഒരാളെ തടയുന്നത് ഭരണ ഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ നിഷേധമാകും എന്നും കോടതി.
നിയമം അനുവദിക്കാത്ത സാഹചര്യത്തിൽ മൊഴി ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തുന്നതിൽ നിന്നോ ഒന്നിൽ ഏറെ വിവാഹം കഴിക്കുന്ന തിൽ നിന്നോ ഒരാളെ തടയാൻ കുടുംബ കോടതിക്ക് കഴിയില്ല എന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുടെ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
ആദ്യത്തെ രണ്ട് ത്വലാഖുകൾ ചൊല്ലിയ ശേഷം മൂന്നാമത്തെ ത്വലാഖ് (അന്തിമ ത്വലാഖ്) ചൊല്ലുന്നതും മറ്റൊരു വിവാഹം കഴിക്കുന്നതും തടയണം എന്നുള്ള ഭാര്യയുടെ ഹര്‍ജി അനുവദിച്ച കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കൊട്ടാരക്കര സ്വദേശിയായ മുസ്ലിം യുവാവ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യക്തി നിയമ പ്രകാരം ഒരാൾക്ക് ഒരേ സമയം ഒന്നില്‍ അധികം വിവാഹങ്ങൾ ആകാം. ഇത്തരം വിഷയ ങ്ങളിൽ ഇടപെടുന്നത്, പൗരന് ഭരണ ഘടന നൽകുന്ന അവകാശ ങ്ങളിൽ ഇടപെടുന്നതിന് തുല്യമാണ് എന്നും കോടതി നിരീക്ഷിച്ചു. കുടംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
- മുത്തലാഖ് ഭരണ ഘടനാ വിരുദ്ധം : സുപ്രീം കോടതി
- മുസ്ലീം പെൺകുട്ടികൾക്ക് 16-ാം വയസ്സിൽ വിവാഹിതരാവാം
- ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലിക അവകാശം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള ഹൈക്കോടതി, കോടതി, മതം, മനുഷ്യാവകാശം, സാമൂഹികം, സ്ത്രീ