തിരുവനന്തപുരം : ഗവര്‍ണ്ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രി സ്ഥാനം റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും എന്ന മുന്നറിയിപ്പു നല്‍കിയ സംസ്ഥാന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ട്വീറ്റിന് എതിരെ വ്യാപക പ്രതിഷേധം.
ജനാധിപത്യത്തെക്കുറിച്ചും ഭരണ ഘടനയെ ക്കുറിച്ചും ഗവർണ്ണർ അജ്ഞനാണ്. ആദ്ദേഹം അമിതാധികാര പ്രവണത കാട്ടുന്നു. മന്ത്രിമാരെ പിൻ വലിക്കാൻ അദ്ദേഹത്തിന് അധികാരം ഇല്ല. താന്‍ ആര്‍. എസ്സ്. എസ്സ്. ആണെന്ന് പരസ്യ മായി സമ്മതിച്ച ഗവർണ്ണറുടെ നില പാടുകളോടു വിധേയ പ്പെടാൻ ഇടതു മുന്നണിക്ക് സാധിക്കില്ല എന്നും സി. പി. എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പ്രതികരിച്ചു. മന്ത്രിമാരെ തിരിച്ചു വിളി ക്കാൻ ഒരു ഗവർണ്ണർക്കും അവകാശമില്ല. ഭരണ ഘടനയുടെ 163, 164 വകുപ്പ് അനുസരിച്ചാണ് ഈ നിയമനങ്ങള്‍ നടക്കുന്നത്.
ഗവർണ്ണറുടെ പരാമർശത്തെ കുറിച്ച് വളരെ ഗൗരവമായി തന്നെ ആലോചിക്കേണ്ടതാണ്. ഭരണ ഘടന പറയുന്നത് അനുസരിച്ചേ ഗവർണ്ണർക്ക് പ്രവർ ത്തിക്കാന്‍ കഴിയുകയുള്ളൂ. മന്ത്രി പദവി റദ്ദാക്കാൻ ഗവർണ്ണര്‍ക്ക് അധികാരം ഇല്ല എന്ന് സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.
ഭരണ ഘടനയുടെ 163 വരെയുള്ള അനുഛേദങ്ങളിൽ ഒന്നും ഗവർണ്ണറുടെ ഈ അധികാരത്തെ കുറിച്ചു പറഞ്ഞിട്ടില്ല. ജനാധിപത്യം നിലവിൽ വന്ന് കുറച്ചു കാലം ആയതിനാൽ ഭീഷണി സ്വരങ്ങളെ ഗൗരവമായി എടുക്കുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
ഗവര്‍ണ്ണറുടെ നടപടി തികച്ചും അസാധാരണം എന്ന് സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി. മന്ത്രിസഭ യുടെ ഉപദേശം അനുസരിച്ചാണ് ഗവര്‍ണ്ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ആര്‍. എസ്. എസ്. തലവന്‍ തന്നെക്കാള്‍ മുകളിലാണ് എന്ന് പറയാതെ പറഞ്ഞയാളാണ് ഗവര്‍ണ്ണര്‍.
സംസ്ഥാന മന്ത്രി സഭയിലെ മന്ത്രിമാരെ പുറത്താക്കുവാന്‍ ഉള്ള അധികാരം ഗവര്‍ണ്ണര്‍ക്ക് ഇല്ല എന്ന് ലോക് സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി. ഡി. ടി. ആചാരി. മുഖ്യമന്ത്രി പറയുമ്പോഴാണ് ഒരു മന്ത്രിയെ നിയമിക്കുന്നത്. അതു പോലെ തന്നെ മന്ത്രിസഭയിൽ നിന്ന് ഒരാളെ മാറ്റണം എങ്കിലും മുഖ്യ മന്ത്രി പറയണം.
സംസ്ഥാനത്തിന്‍റെ പൂര്‍ണ്ണ അധികാരം മുഖ്യ മന്ത്രിക്ക് തന്നെയാണ്. ഗവര്‍ണ്ണര്‍ ഭരണഘടനാ തലവന്‍ മാത്രമാണ് ഗവർണ്ണർക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള അധികാരം ഭരണ ഘടന നൽകുന്നില്ല. മന്ത്രി സഭയുടെ നിർദ്ദേശം അനുസരിച്ചാണ് ഗവർണ്ണർ പ്രവർത്തി ക്കേണ്ടത് എന്നും പി. ഡി. ടി. ആചാരി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം, സാമൂഹികം