ചാവക്കാട് ; മണത്തല ഗവണ്മെന്‍റ് ഹൈ സ്കൂളിലെ 1982 എസ്. എസ്. എൽ. സി. ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൾ അദ്ധ്യാപകർക്ക് ഒപ്പം സുഹൃദ് സംഗമം എന്ന പേരിൽ നാൽപ്പതു വർഷങ്ങൾക്കു ശേഷം സ്കൂൾ അങ്കണത്തിൽ ഒത്തു ചേർന്നു.
അദ്ധ്യാപകരായ പി. എൽ. തോമസ്, പി. എസ്. ശ്രീനിവാസൻ, കെ. സതീ ദേവി, എസ്. സരോജ പ്രഭ, സി. പി. മേരിക്കുട്ടി, പി. കെ. സുബൈദ, പി. കെ. മേരി, ടി. എം. ഭവാനി, പി. വി. സുഹറ, എം. രാധ, പി. കെ. കാർത്യായനി, വി. എം. ദേവൂട്ടി എന്നിവരെ ആദരിച്ചു.
വിദ്യാർത്ഥികളിൽ പലരും മൂന്നു പതിറ്റാണ്ടിനു ശേഷമാണ് കണ്ടു മുട്ടിയത്. പഠന കാലത്തിനു ശേഷം ജോലിയും ബിസിനസ്സുമായി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ചേക്കേറിയവരും നാട്ടിൽ തന്നെ സ്ഥിരമായവരും ആണെങ്കിലും നാല്പതു വർഷത്തിന് ശേഷം തങ്ങളുടെ സ്‌കൂൾ അങ്കണത്തിൽ വീണ്ടും എത്തിപ്പെട്ടത് 2023 ൽ ആയിരുന്നു.
ഇതിനു കാരണം ആയത് 1982 എസ്. എസ്. എൽ. സി. ബാച്ചിന്‍റെ ഗ്രൂപ്പ് ഫോട്ടോ സൂക്ഷിച്ചു വെച്ച് വീഡിയോ രൂപത്തിൽ YouTube ൽ അപ്‌ലോഡ് ചെയ്തതിലൂടെ ആയിരുന്നു. ഗൃഹാതുര സ്മരണകളോടെ സുഹൃദ് സംഗമത്തിൽ ഈ വീഡിയോ പ്രദർശിപ്പിച്ചതിലൂടെ എല്ലാവരും സ്കൂൾ കാലത്തേക്ക് തിരിച്ചു നടന്നു.
പി. ഐ. കുഞ്ഞു മുഹമ്മദ്, കെ. വി. ബാബു രാജൻ, കെ. ബി. രാധാകൃഷ്ണൻ, പി. ടി. എ. പ്രസിഡണ്ട് പി. കെ. അബ്ദുൽ കലാം എന്നിവർ പ്രസംഗിച്ചു.
ലിയാക്കത്ത്, തിലകൻ, ഇല്യാസ്, മനോജ്, മുഹസ്സിന്‍, രമേഷ്, അര്‍ജുന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയും e പത്രം പ്രതിനിധി യുമായ പി. എം. അബ്ദുൽ റഹിമാന്‍റെ YouTube പേജിൽ ഈ വീഡിയോ കാണാം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: chavakkad-guruvayoor, social-media, കുട്ടികള്‍, പ്രവാസി, വിദ്യാഭ്യാസം