കൊച്ചി : കേരളത്തിൽ കാല വർഷം തുടരുന്നു. ജൂലായ് മാസം മുഴുവനായി തുടർച്ചയായ മഴ പെയ്യും എന്നാണു കാലാവസ്ഥാ പ്രവചനം. ഇതിന്റെ ഭാഗമായി ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം ശക്തിപ്പെട്ടു.
കർക്കിടകം ഒന്ന് മുതൽ മഴ ശക്തമായി. തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മിന്നൽ ചുഴലിയിൽ ഗുരുവായൂർ, ചേറ്റുവ, ചെന്ത്രാപ്പിന്നി എന്നീ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും നിരവധി നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
കനത്ത മഴയെത്തുടര്‍ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലായ് 20 ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, അംഗന്‍ വാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പാലക്കാട്, തൃശൂർ, എറണാകുളം ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ അതിശക്ത മഴ പെയ്യുവാന്‍ സാദ്ധ്യത ഉള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: chavakkad-guruvayoor, rain, കുട്ടികള്‍, പരിസ്ഥിതി, പ്രതിരോധം, മഴ, മൺസൂൺ മഴ, വിദ്യാഭ്യാസം, സാമൂഹികം