ന്യൂഡല്‍ഹി: അനധികൃതമായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ശബളം അടക്കമുള്ള ഒരു വേതനത്തിനും അര്‍ഹതയില്ലെന്ന് സുപ്രീം കോടതി. ഇത്തരത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് അത് തെളിയിക്കപ്പെട്ടാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍സ് 14,16 വകുപ്പുകള്‍ പ്രകാരം നിയമലംഘനമാണ്.
യോഗ്യതയില്ലാത്തവരെ തസ്തികകളില്‍ നിയമിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് പി.സദാശിവം, ബി.എസ്.ചൗഹാന്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഈ ഉത്തരവ്. ഒറീസ സര്‍ക്കാര്‍ ഒറീസ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. കോളേജ് അധ്യാപകരുടെ അനധികൃത നിയമനം സംബന്ധിച്ച വിവാദത്തെ തുടര്‍ന്ന് ഒറീസയിലുണ്ടായ കേസാണിത്. യു.ജി.സി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിയമനം നടത്തിയതെന്നാണ് ആരോപണം.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ്, വിവാദം, സാമൂഹ്യ പ്രവര്‍ത്തനം