
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 9, 11 തിയ്യതികളിൽ അതാതു ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസു കള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നൽകിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കേന്ദ്ര പൊതു മേഖലാ സ്ഥാപന ജീവനക്കാര്‍ക്കും വോട്ടെടുപ്പ് ദിവസം അവധി അനുവദിക്കാന്‍ നടപടി എടുക്കാന്‍ കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പിനോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദ്ദേശിച്ചു.
സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാൻ അവധിയോ മതിയായ സൗകര്യമോ നല്‍കാന്‍ തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ 9 ന് പൊതു അവധി നൽകി.
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ കോട് ജില്ലകളില്‍ ഡിസംബര്‍ 11 ന് പൊതു അവധി പ്രഖ്യാപിച്ചു. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്.
- പ്രവാസി വോട്ടവകാശം അംഗീകരിച്ചു
- വോട്ട് ചെയ്യാനുള്ള 13 തിരിച്ചറിയൽ രേഖകൾ
- പ്രവാസി വോട്ട് : കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കി
- ഒരു വോട്ട് മാത്രം എന്ന് ഉറപ്പു വരുത്തണം : ഹൈക്കോടതി
- തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖകള്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: election-commission, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്, തൊഴിലാളി, മനുഷ്യാവകാശം, സാമൂഹികം




























