തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ വി.എസ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. മാര്‍ത്താണ്ഡവര്‍മ കാട്ടുന്ന ‘ഇരട്ടവേഷം’ തിരിച്ചറിയണമെന്നാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിമര്‍ശിച്ചത്. കൂടാതെ ”എല്ലാദിവസവും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പോകുന്ന മാര്‍ത്താണ്ഡവര്‍മ തിരിച്ചുപോകുമ്പോള്‍ ഒരുപാത്രത്തില്‍ പായസം കൊണ്ടുപോകും. പായസത്തിന്റെ പേരില്‍ പാത്രത്തില്‍ സ്വര്‍ണവും മറ്റും കടത്തിക്കൊണ്ടുപോയെന്നാണ് ആക്ഷേപം. ഒരിക്കല്‍ ഒരു ശാന്തിക്കാരന്‍ ഇത് തടഞ്ഞു. തടഞ്ഞയാളുടെ മേല്‍ തീവെള്ളം ഒഴിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം തന്നോടുവന്ന് പറഞ്ഞത്” എന്ന് കൂടി വി. എസ് പറഞ്ഞു .സര്‍പ്പബിംബം കൊത്തിവെച്ച നിലവറ ആദ്യം മാര്‍ത്താണ്ഡവര്‍മ തുറന്നിരുന്നു. അപ്പോള്‍ ഒരു ശാപവും ഉണ്ടായില്ല. ആരും മരിച്ചതുമില്ല. മാര്‍ത്താണ്ഡവര്‍മ വിചാരിച്ചാല്‍ ഏത് നിലവറയും തുറക്കാം. സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ ദേവപ്രശ്‌നം നടത്തുമെന്നതാണ് സ്ഥിതിയെന്നും ക്ഷേത്രത്തിലെ നിലവറ തുറന്ന് കണക്കെടുക്കാന്‍ നിര്‍ദേശിച്ചത് സുപ്രീംകോടതിയാണ്. ഇതിനായി കമ്മീഷനെയും നിയോഗിച്ചു. എന്നാല്‍ ആ കമ്മീഷനെ ദേവപ്രശ്‌നം നടത്തി ഭീഷണിപ്പെടുത്തുകയാണ്.ശ്രീ പദ്മനാഭസ്വാമിക്ക് എതിരായ കാര്യം ചെയ്താല്‍ കുടുംബം നശിക്കുമെന്നാണ് പറയുന്നത് ഇത് ശുദ്ധ അസംബന്ധമാണ് വി. എസ് കൂട്ടിച്ചേര്‍ത്തു. വി എസിന്റെ ഈ പ്രസ്താവനകള്‍ക്കെതിരെ പല പ്രമുഖരും രംഗത്ത് വന്നു എങ്കിലും സമയമാകുമ്പോള്‍ മറുപടി പറയാമെന്നാണ് മാര്‍ത്താണ്ഡവര്‍മ രാജാവ് പറയുന്നത്
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, സാമൂഹ്യക്ഷേമം, സാമ്പത്തികം