കണ്ണൂര്‍ : വാടക വീട്ടിന് തൊട്ടടുത്തുള്ള മരത്തില്‍ കെട്ടി തൂങ്ങിയ നിലയില്‍ കൊട്ടിയൂരില്‍ ഒരു കര്‍ഷകന്‍ ഇന്ന് രാവിലെ കാണപ്പെട്ടു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 56 കാരനായ പി. ജോസ് ആണ് ആത്മഹത്യ ചെയ്തത്. വാഴ കര്‍ഷകനായിരുന്നു. വിളവ് നഷ്ടപ്പെട്ടത് കാരണം വന്‍ കട ബാദ്ധ്യതയില്‍ ആയിരുന്നു പരേതന്‍. കാട്ടാനകള്‍ കൃഷിയിടത്തില്‍ കയറി ഇദ്ദേഹത്തിന്റെ വാഴ കൃഷി നശിപ്പിച്ചത് മൂലം ബാങ്കില്‍ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ ആകാത്ത വിഷമത്തിലായിരുന്നു ഈ കര്‍ഷകന്‍ എന്ന് പോലീസ് അറിയിച്ചു. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കൃഷി, തൊഴിലാളി, ദുരന്തം, മനുഷ്യാവകാശം