ആലപ്പുഴ : ഭൂമി പതിച്ചു നലിയെന്ന വിജിലന്‍സ് കേസ് നിയമപരമായും രാഷ്ടീയമായും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്ദന്‍. പത്തെഴുപത് വര്‍ഷമായി പൊതു പ്രവര്‍ത്തനം നടത്തുന്ന തന്നെ ജനങ്ങള്‍ക്ക് അറിയാമെന്നും, ടോമിന്‍ തച്ചങ്കരിയും, ആര്‍. ബാലകൃഷ്ണപിള്ളയും, പി. കെ. കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നുള്ള ഗൂഡാലോചനയാണിതെന്നും അദ്ദേഹം പറഞ്ഞു. വി. എസ്സിനെതിരെ ഉള്ള ഈ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് മുന്‍ വൈദ്യുതി മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
വി.എസിന്റെ ബന്ധുവായ ടി. കെ സോമന് കാസര്‍ഗോഡ് ഭൂമി പതിച്ചു നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് വി. എസ്സിനെ പ്രതിയാക്കുവാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. മുന്‍ റവന്യൂ മന്ത്രി കെ. പി രാജേന്ദ്രനേയും നാല് ഐ. എ. എസ് ഉദ്യോഗസ്ഥരേയും പ്രതികളാക്കുവാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ഉള്ളതായി സൂചനയുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം