പത്തനം  തിട്ട: യുവാവിനെ കൊലപ്പെടുത്തുവാന്‍ നടത്തിയ കൊട്ടേഷന്‍ ആക്രമണ കേസില്‍  ഒളിവിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി മിത്രാസൂസണ്‍ എബ്രഹാമിനെ പോലീസ്  അറസ്റ്റു ചെയ്തു. റാന്നി മുണ്ടപ്പുഴ സ്വദേശിനിയായ മിത്രയെ തിരുവല്ലയിലെ ഒരു  ബന്ധുവിന്റെ വീട്ടില്‍ നിന്നുമാണ് അറസ്റ്റു ചെയ്തത്. റാന്നി സെന്റ് തോമസ്  കോളെജില്‍ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് ലിജുവെന്ന യുവാവിനെ ആണ്  കൊലപ്പെടുത്തുവാന്‍ ശ്രമിച്ചത്. കോളേജിലെ പാര്‍ക്കിങ്‌ഷെഡ്ഡില്‍ വാഹനം പാര്‍ക്കുചെയ്യുന്നതു സംബന്ധിച്ച  തര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കം. ഇതേത്തുടര്‍ന്ന് രണ്ടും മൂന്നും  പ്രതികളായ ഡേവിഡിനെയും അരുണിനെയും മറ്റ് സുഹൃത്തുക്കളെയും കോളേജിന്  പുറത്തുനിന്ന് വന്ന ലിജുവും കോളേജ് വിദ്യാര്‍ഥിയായ അമ്പിയും ചേര്‍ന്ന്  മര്‍ദ്ദിച്ചിരുന്നു. കേസില്‍ നാലാം പ്രതിയാണ്‍`മിത്ര. ഓമല്ലൂര്‍  മഞ്ഞനിക്കരയിലേക്ക് ലിജുവെന്ന യുവാവിനെ മിത്ര വിളിച്ചു  വരുത്തുകയായിരുന്നു. വെട്ടും കുത്തുമേറ്റ് വൃക്കയ്ക്കടക്കം ഗുരുതരമായ  പരിക്കുണ്ട് ലിജുവിന്.
                
				- ലിജി അരുണ്‍
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
                
				വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, വിവാദം, സ്ത്രീ