
ആറു പതിറ്റാണ്ടിലധികമായി കേരള സാംസ്കാരിക രംഗത്ത് നിറഞ്ഞ ധൈഷണിക സാന്നിദ്ധ്യവും എഴിത്തിലൂടെയും  പ്രസംഗത്തിലൂടെയും  മലയാള മനസുകളില്‍ ഇടം നേടിയ ആ സാഗര ഗര്‍ജ്ജനം  ഇനി ഓര്‍മ്മ മാത്രം…പ്രശസ്തനായ സാഹിത്യവിമര്‍ശകനും വാഗ്മിയും വിദ്യാഭ്യാസചിന്തകനുമാണ് സുകുമാര്‍ അഴിക്കോടിന്റെ നഷ്ടം നികത്താനാവാത്തതാണ്. തത്ത്വമസി എന്ന ഒരൊറ്റ ഗ്രന്ഥം മതി അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അനശ്വരമാകാന്‍. ആരോടും വിധേയത്വം പുലര്‍ത്താതിരിക്കുകയും ധീരതയോടെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നതിനാന്‍ കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി എന്ന് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. കാല്പനികകവിതയുടെ ഭാവുകത്വം നിലപാടുതറയായി എഴുത്ത് തുടങ്ങിയ നിരൂപകനായിരുന്നു അഴീക്കോട്. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആധാരമാക്കി എഴുതിയ ആശാന്റെ സീതാകാവ്യം ഏതെങ്കിലും ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ സമഗ്രപഠനമാണ്. കാവ്യരചനയുടെ പിന്നിലെ ദാര്‍ശനികവും സൌന്ദര്യ ശാസ്ത്രപരവുമായ ചോദനകളെ പാശ്ചാത്യവും പൌരസ്ത്യവുമായ കാവ്യശാസ്ത്രസിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന ഈ നിരൂപണഗ്രന്ഥം ഒരു കൃതിയെക്കുറിച്ചുള്ള സമഗ്രനിരൂപണത്തിന്റെ മലയാളത്തിലെ മികച്ച മാതൃകയാണ്. നിരൂപകന്റെ പാണ്ഡിത്യവും സഹൃദയത്വവും സമഞ്ജസമായി മേളിക്കുന്നത് ഊ പുസ്തകത്തില്‍  കാണാം. ഭാരതീയ ദര്ശനത്തിലെ പ്രഖ്യാതരചനകളായ ഉപനിഷത്തുകളിലൂടെയുള്ള ഒരു തീര്‍ഥയത്ര എന്നുവിശേഷിപ്പിക്കവുന്ന ഗ്രന്ഥമാണു തത്ത്വമസി. അഴിക്കോടിന്റെ ഏറ്റവും പ്രശസ്തമായ രചനയും ഇതുതന്നെ.
സാഹിത്യം, തത്ത്വചിന്ത, സാമൂഹികജീവിതം, ദേശീയത എന്നിങ്ങനെയുള്ള വിഷയങ്ങളിലുള്ള നൈപുണ്യവും ഭാഷയുടെ ചടുലതയും അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കി മാറ്റി. അതിനാല്‍ കേരളീയര്‍ അഴിക്കോടിനെ ഒരുപക്ഷേ ഓര്‍ക്കുക മലയാളത്തിന്റെ പ്രിയങ്കരനായ വാഗ്മിയായിട്ടായിരിക്കും. എന്നാല്‍ ഇനി ആ ശബ്ദം ഇനി കേള്‍ക്കാന്‍ നമുക്കാവില്ല. ആ ശബ്ദം എന്നേക്കുമായി നിലച്ചു. കേരളക്കരയില്‍ അങ്ങോളമിങ്ങോളം ഓടിനടന്നു വിവിധ വിഷയങ്ങളില്‍ തന്റെതായ അഭിപ്രായം തുറന്നു പറഞ്ഞതിനാല്‍ പല വിമര്‍ശനങ്ങളും ഏറ്റു വാങ്ങേണ്ടി വന്നു മാഷിന്.  വാഗ്ഭടന്റെ ശിഷ്യനായ മാഷില്ലാത്ത കേരളം ശൂന്യമാണ്..  കേരളത്തിലെ തിരസ്ക്കരിക്കപ്പെട്ടവര്‍ക്കൊപ്പം  ശബ്ദിച്ച മാഷിന്റെ ദര്‍ശനങ്ങള്‍ നമുക്കൊപ്പമുണ്ട്… ഒരിക്കലും മായാത്ത ഓര്‍മ്മകള്‍ക്കൊപ്പം…
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, സാമൂഹ്യ പ്രവര്‍ത്തനം, സാമൂഹ്യക്ഷേമം, സാഹിത്യം

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 

























 
 
 
 
 
 
 
ഡോ. സുകുമാര്‍ അഴീക്കോട് മാഷിന്റെ വേര്‍പാടില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു…….